ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്നവീട്; ആ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് ഒ​രു കു​ടും​ബ​ത്തിന് കൈ​ത്താ​ങ്ങാ​യി എ​ണ്ണൂ​റാം​വ​യ​ല്‍ സ്‌​കൂ​ള്‍


വെ​ച്ചൂ​ച്ചി​റ: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് എ​ണ്ണൂ​റാം​വ​യ​ല്‍ സി​എം​എ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രു നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു കൈ ​കോ​ര്‍​ത്തു.

ചോ​ര്‍​ന്നൊ​ലി​ച്ച് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി നി​ന്നി​രു​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​നാ​ണ് സ്‌​കൂ​ള്‍ കൈ​ത്താ​ങ്ങാ​യ​ത്. ഈ​സ്റ്റ​റി​ന്‍റെ അ​ർ​ഥ​വ​ത്താ​യ സ​ന്ദേ​ശം ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് ഇ​ന്നി​പ്പോ​ള്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.

ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന വീ​ട്ടി​ല്‍ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു അ​മ്മ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന ഈ ​കു​ടും​ബം.

കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ​റി​ഞ്ഞു സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്തു. ഒ​രു ര​ക്ഷി​താ​വ് വീ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ക്ക​ളെ​യും കൂ​ട്ടി അ​യ​ല്‍​വീ​ടു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ക​യ​ല്ലാ​തെ ഇ​വ​ര്‍​ക്ക് മ​റ്റു മാ​ര്‍​ഗം ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു.

സ്ഥ​ലം സ്വ​ന്തം പേ​രി​ല്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നോ ഗ​വ​ൺ​മെ​ന്‍റി​ല്‍ നി​ന്നോ സ​ഹാ​യ​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ക്കു​ക​യു​മി​ല്ല. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ലാ​ണ് സ്‌​കൂ​ള്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.

അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം പി​ടി​എ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളും മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ഇ​വ​രു​ടെ വീ​ടി​ന്‍റെ ത​ക​രാ​രി​ലാ​യ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചു മാ​റ്റി ബ​ല​വ​ത്താ​ക്കി ഷീ​റ്റ് മേ​ഞ്ഞു. അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ള്‍ ര​ണ്ടു ദി​വ​സം കൊ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കും.

Related posts

Leave a Comment