ചോദ്യം ചെയ്യാം പക്ഷെ അറസ്റ്റ് ചെയ്യാനാവില്ല ! വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി;ആശ്വാസത്തോടെ മലയാളി ആരാധകര്‍…

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല.

പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ. പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി നടി വഞ്ചിച്ചെന്നാണ് പരാതി.

2016 മുതല്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു 12 തവണയായി 29 ലക്ഷം രൂപ വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍.

ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരണ്‍ജീത് കൗര്‍ എന്ന പേരില്‍ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം സംഘാടകരുടെ പിഴവുമൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതെന്നും താന്‍ നിരപരാധിയാണെന്നും സണ്ണിയുടെ ഹര്‍ജിയില്‍ പറയുന്നു.

സണ്ണി ലിയോണിനു പുറമെ രണ്ടാംപ്രതിയായ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, മൂന്നാംപ്രതി സുനില്‍ രജാനി എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സണ്ണിയെ അറസ്റ്റു ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ നടിയുടെ കേരളത്തിലെ ആരാധകര്‍ക്കും അത് ആശ്വാസമായിരിക്കുകയാണ്.

Related posts

Leave a Comment