“ഓ​പ​റേ​ഷ​ൻ താ​മ​ര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹി​മാ​ച​ൽ എം​എ​ൽ​എ​മാ​രെ രാ​ജ​സ്ഥാ​നി​ലേ​ക്കു മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ലി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ രാ​ജ​സ്ഥാ​നി​ലേ​ക്കു മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി​നീ​ക്കം മു​ന്നി​ൽ ക​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം.

ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​നും മു​തി​ര്‍​ന്ന നേ​താ​വ് ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ​യ്ക്കു​മാ​ണ് “ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര’ ത​ക​ര്‍​ക്കാ​ൻ പാ​ർ​ട്ടി ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ബ​സു​ക​ളി​ല്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് മാ​റ്റാ​നാ​ണു നീ​ക്കം. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക വ​ദ്ര ഹി​മാ​ച​ലി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ടു നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ്രി​യ​ങ്ക ഇ​ന്ന് ഷിം​ല​യി​ല്‍ എ​ത്തും.‌

വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ 11 മ​ണി​ക്കു ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സ് 34 സീ​റ്റി​ലും ബി​ജെ​പി 31 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മൂ​ന്നു സീ​റ്റി​ൽ സ്വ​ത​ന്ത്ര​ർ ലീ​ഡ് ചെ​യ്യു​ന്നു. സ്വ​ത​ന്ത്ര​ർ നി​ർ​ണാ​യ​ക​ശ​ക്തി​യാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​മു​ണ്ട്.

Related posts

Leave a Comment