ഹോ​ർ​മു​സ് തു​റ​ക്കാ​ൻ ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നാ​യി ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ച് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ണ്ണ​ടാ​ങ്ക​റു​ക​ൾ ക​ട​ന്നു​പോ​കേ​ണ്ട ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ ഇ​റാ​ന് അ​നു​വ​ദി​ച്ച സ​മ​യം തീ​രാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പു ന​ല്കി​യ‌​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്.

ഹോ​ർ​മു​സ് തു​റ​ക്കാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​നും ഇ​റാ​ന് അ​നു​വ​ദി​ച്ച പ​ത്തു ദി​വ​സ കാ​ലാ​വ​ധി അ​മേ​രി​ക്ക​ൻ സ​മ​യം (ഈ​സ്റ്റേ​ൺ ടൈം) ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 7.30) അ​വ​സാ​നി​ക്കും. അ​ന്ത്യ​ശാ​സ​നം ചെ​വി​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മു​ഴു​വ​ൻ ആ​ക്ര​മി​ച്ചു ന​ശി​പ്പി​ക്കു​മെ​ന്നാ​ണ് ട്രം​പ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു​മേ​ൽ ന​ര​കം പെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ആ​വ​ർ​ത്തി​ച്ചു.

ഇ​തു​പ്ര​കാ​രം ഇ​റാ​ന്‍റെ വൈ​ദ്യു​തി പ്ലാ​ന്‍റു​ക​ൾ ആ​ക്ര​മി​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ഇ​സ്രേ​ലി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ട്രം​പി​ന്‍റെ അ​ന്തി​മ അ​നു​മ​തി മാ​ത്ര​മാ​ണ് ഇ​നി ല​ഭി​ക്കേ​ണ്ട​ത്.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം ഇ​റാ​ൻ‌ ത​ള്ളി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭീ​ഷ​ണി പ്ര​കാ​ര​മു​ള്ള ആ​ക്ര​മ​ണ​ത്തി​ന് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും തു​നി​ഞ്ഞാ​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും തൊ​ടു​ക്കു​മെ​ന്നാ​ണ് ഇ​റാ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വ്യ​വ​സാ​യ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ നേ​ര​ത്തേ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​തി​നി​ടെ, പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​ധാ​ന നീ​ക്ക​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി പ്ര​ക​ട​മ​ല്ല. അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​സാ​ധ്യ​ത ഇ​റാ​ൻ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പ​ക്ഷേ, അ​തി​ന് ഇ​റാ​ന്‍റെ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ല​പാ​ട്.

Related posts

Leave a Comment