ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ അ​മേ​രി​ക്ക​യു​ടെ ‘ബ​ങ്ക​ർ ബ​സ്റ്റ​ർ’ ബോം​ബ് ആ​ക്ര​മ​ണം

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പ​മു​ള്ള ഇ​റേ​നി​യ​ൻ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ അ​മേ​രി​ക്ക​യു​ടെ അ​തി​ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണം. അ​മേ​രി​ക്ക​ൻ ആ​യു​ധ​ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ “ബ​ങ്ക​ർ ബ​സ്റ്റ​ർ’ ബോം​ബു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ഏ​ക​ദേ​ശം 2,268 കി​ലോ​ഗ്രാം (5,000 പൗ​ണ്ട്) ഭാ​ര​മു​ള്ള​തും ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് തു​ള​ച്ചു​ക​യ​റാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ബോം​ബു​ക​ൾ തീ​ര​പ്ര​ദേ​ശ​ത്തെ ഇ​റാ​ൻ മി​സൈ​ൽ താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ഇ​റാ​ന്‍റെ ആ​ന്‍റി-​ഷി​പ്പ് ക്രൂ​യി​സ് മി​സൈ​ലു​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് എ​ക്സി​ൽ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യും ഇ​സ്ര​യേ​ലു​മാ​യും നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ, ലോ​ക​ത്തി​ലെ അ​ഞ്ചി​ലൊ​ന്ന് എ​ണ്ണ വി​ത​ര​ണ​വും ന​ട​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ക​യും സ​മു​ദ്ര വ്യാ​പാ​രം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ക്കു​ന്ന​തി​നാ​യി സൈ​നി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​വ​ശ്യം നാ​റ്റോ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​എ​സ് സ​ഖ്യ​ക​ക്ഷി​ക​ൾ ത​ള്ളി. ഇ​തി​ൽ ട്രം​പ് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യു ചെ​യ്തു. ഭൂ​മി​ക്ക​ടി​യി​ലെ ല​ക്ഷ്യ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ബ​ങ്ക​ർ ബ​സ്റ്റ​ർ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2022ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 2.75 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഒ​രു ബോം​ബി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.

Related posts

Leave a Comment