ഹ​രി​യാ​ന​യി​ല്‍ ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു ! ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഇ​വി​ടെ നി​ന്നെ​ന്ന് ആ​രോ​പ​ണം

ഹ​രി​യാ​ന ക​ലാ​പ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ഇ​ടി​ച്ചു ത​ക​ര്‍​ത്ത ജി​ല്ലാ ഭ​ര​ണ​കൂ​ടം.

നൂ​ഹ് ജി​ല്ല​യി​ലെ സ​ഹാ​റാ ഹോ​ട്ട​ല്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ​യും ബ​ജ്റ​ങ് ദ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഈ ​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​പ​ടി.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​യി​ല്‍ ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ ഇ​രു​പ​തി​ലേ​റെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും മ​റ്റു ക​ട​ക​ളും ത​ക​ര്‍​ത്തി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളും വീ​ടു​ക​ളു​മാ​ണ് പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

അ​തി​നാ​ല്‍​ത്ത​ന്നെ ബു​ള്‍​ഡോ​സ​ര്‍ നീ​ക്കം ക​ലാ​പ​കാ​രി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ന​ല്‍​ഹാ​റി​ലെ ഷ​ഹീ​ദ് ഹ​സ​ന്‍ ഖാ​ന്‍ മേ​വാ​ടി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​ത്തെ ക​ട​ക​ള്‍ ശ​നി​യാ​ഴ്ച ത​ക​ര്‍​ത്തി​രു​ന്നു. ഇ​വ കൂ​ടാ​തെ ജി​ല്ല​യി​ല്‍ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​ഹി​ല്‍​നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ടൗ​റു​വി​ലെ ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രു​ടെ 250 കു​ടി​ലു​ക​ള്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ഭൂ​മി ക​യ്യ​ട​ക്കി​യ​തി​നെ​തി​രേ​യു​ള്ള ഹ​രി​യാ​ണ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment