പണമുണ്ടാക്കാൻ ഇവരെ പട്ടിണിക്കിടരുത്..! ഹോ​ട്ട​ലു​ക​ൾക്കു മുന്നിൽ ബോർഡ് പിടിച്ച് നിൽക്കുന്നവർക്കു മാന്യമായ വേതനം നൽ കണം; ഹോ​​​ട്ടൽ ജീവനക്കാർക്ക് നൽകുന്ന ആനകൂല്യങ്ങളും നൽകണമെന്ന് കമ്മീഷൻ

പ​​​റ​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ​​​യും റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ബോ​​​ർ​​​ഡു പി​​​ടി​​​ച്ചു യാ​​​ത്ര​​​ക്കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ രാ​​​വും പ​​​ക​​​ലും വെ​​​യി​​​ലും മ​​​ഴ​​​യും​​​കൊ​​​ണ്ടു വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​തെ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു സേ​​​വ​​​ന വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം.

ഇ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഗോ​​​തു​​​രു​​​ത്ത് ക​​​ള​​​ത്തി​​​ൽ കെ.​​​ജെ. ക്രി​​​സ്റ്റി​​​യാ​​​ണു പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും മ​​​റ്റു വി​​​വി​​​ധ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ സേ​​​വ​​​ന വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു ക​​​മ്മീ​​​ഷ​​​ൻ തൊ​​​ഴി​​​ൽ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ജോ​​​ലി നോ​​​ക്കു​​​ന്ന​​​തി​​​നു കു​​​ട​​​യും ഇ​​​രി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കണമെന്നും ആവശ്യപ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം എ​​ട്ടു മ​​​ണി​​​ക്കൂ​​​റാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി ഷി​​​ഫ്റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​വ​​​രെ നി​​​യ​​​മി​​​ക്ക​​​ണം.

മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രെ പോ​​​ലെ ത​​​ന്നെ ഭ​​​ക്ഷ​​​ണത്തി​​​നു​​​ശേ​​​ഷം വി​​​ശ്ര​​​മ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​വും ന​​​ൽ​​​കി എ​​ട്ടു മ​​​ണി​​​ക്കൂ​​​ർ ജോ​​​ലി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കു ദി​​​വ​​​സ​​​വേ​​​ത​​​ന​​​വു​​​മാ​​​യി 500 രൂ​​​പ​​​യെ​​​ങ്കി​​​ലും ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​വ​​​രെ​​​യും ഹോ​​​ട്ട​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​​ല്ലാം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts