ഇരട്ടക്കൊല! ആക്രമണങ്ങൾ തുടരുന്നു; കെ​പി​സി​സി അം​ഗം ലീനയുടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം : യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കെ​പി​സി​സി അം​ഗ​വു​മാ​യ ലീ​ന​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം.
വീ​ടി​ന്‍റെ ജ​ന​ൽ ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ജ​ന​ൽച്ചി​ല്ലു​ക​ൾ തെ​റി​ച്ചു വീ​ണു ലീ​ന​ക്കും മ​ക​നും പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ലീ​ന ആ​രോ​പി​ച്ചു. ഇ​തു നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ത​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ലീ​ന ആ​രോ​പി​ച്ചു.

മൂ​ന്ന് ദി​വ​സം മു​ൻ​പ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ലീ​ന പ​റ​യു​ന്നു. പൂ​ന്തു​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment