മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ ഹ​മ്പ്; യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: റോ​ഡി​ലെ ഹ​മ്പ് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​പ​ക​ടം പ​തി​വാ​കു​ന്നു. ചെ​റി​യ പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന് ക​ച്ചേ​രി​ത്താ​ഴ​ത്തെ ഹ​മ്പാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഹ​മ്പി​ലെ അ​ട​യാ​ളം മാ​ഞ്ഞു​പോ​യ​താ​ണ് ഡ്രൈ​വ​ര്‍​ക്ക് കാ​ണു​വാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന​ത്. ആ​റു​മാ​സം മു​മ്പ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് ഹ​മ്പ് ഉ​ള്ള വി​വ​ര​മ​റി​യു​ന്ന​ത്.

പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രു​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യി​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്കാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്.

അ​ധി​കൃ​ത​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment