ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ്; കിരീടം ഇ​​ന്ത്യ​​ക്കെന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ഇ​​ൻ​​സ​​മാം


ക​​​​​റാ​​​​​ച്ചി: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ ഏ​​​​​റ്റ​​​​​വും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള ടീം ​​​​​ഇ​​​​​ന്ത്യ ആ​​​​​ണെ​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ഇ​​​​​ൻ​​​​​സ​​​​​മാം ഉ​​​​​ൾ ഹ​​​​​ക്ക്. ലോ​​​​​ക​​​​​ക​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല സാ​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​തെന്നും അദ്ദേഹം പ​​​​​റ​​​​​ഞ്ഞു.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ സ​​​​​ന്നാ​​​​​ഹമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​നം ന​​​​​മ്മ​​​​​ൾ ക​​​​​ണ്ട​​​​​താ​​​​​ണ്. 153 റ​​​​​ണ്‍​സ് പി​​​​​ന്തു​​​​​ട​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു ക്യാ​​​​പ്റ്റ​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം പോ​​​​​ലും വ​​​​​ന്നി​​​​​ല്ല.

ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​പോ​​​​​രാ​​​​​ട്ടം ഫൈ​​​​​ന​​​​​ലി​​​​​നു മു​​​​​ന്പു​​​​​ള്ള ഫൈ​​​​​ന​​​​​ലാ​​​​​ണ്. 2017 ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ട്രോ​​​​​ഫി​​​​​യി​​​​​ലും ഇ​​​​​തേ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന ടീ​​​​​മി​​​​​നു പി​​​​​ന്നീ​​​​​ട് സ​​​​​മ്മ​​​​​ർ​​​​​ദമി​​​​​ല്ലാ​​​​​തെ ക​​​​​ളി​​​​​ക്കാ​​​​​നാ​​​​​കും- ഇ​​​​​ൻ​​​​​സ​​​​​മാം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സൂ​​​​​പ്പ​​​​​ർ 12 നാ​​​​​ളെ മു​​​​​ത​​​​​ൽ

ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ പോ​​​​​രാ​​​​​ട്ടം ഗി​​​​​യ​​​​​ർ മാ​​​​​റു​​​​​ന്ന സൂ​​​​​പ്പ​​​​​ർ 12 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​ക്കു നാ​​​​​ളെ തു​​​​​ട​​​​​ക്കം. സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ​​​​​യും ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​യും നേ​​​​​രി​​​​​ടും.

ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യമ​​​​​ത്സ​​​​​രം. ഗൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ൽ കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും. സ​​​​​ന്നാ​​​​​ഹമ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ ഏ​​​​​ഴു വി​​​​​ക്ക​​​​​റ്റി​​​​​നും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ എ​​​​​ട്ടു വി​​​​​ക്ക​​​​​റ്റി​​​​​നും കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment