വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി കൂ​​ട്ടി! ഇടുക്കി ഡാം ​തു​റ​ക്ക​ൽ ഒ​ഴി​വാ​ക്കാ​ൻ തീവ്രശ്രമം

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

തൊ​​ടു​​പു​​ഴ: വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി കൂ​​ട്ടി ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കു​​ന്ന​​തു ഒ​​ഴി​​വാ​​ക്കാ​​ൻ വൈദ്യുതി ബോ​​ർ​​ഡി​​ന്‍റെ തീ​​വ്ര ശ്ര​​മം. മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ൽ പി​​ന്നി​​ടു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണിത്.

ചൊ​​വ്വാ​​ഴ്ച ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗം ഉ​​ത്പാ​​ദ​​നം കൂ​​ട്ടി ജ​​ല​​നി​​ര​​പ്പു താ​​ഴ്ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് ചൊ​​വ്വാ​​ഴ്ച മു​​ത​​ൽ ത​​ന്നെ മൂ​​ല​​മ​​റ്റം നി​​ല​​യ​​ത്തി​​ൽ വൈ​​ദ്യു​​തോത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ചു തു​​ട​​ങ്ങി.

ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​രെ പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി അ​​ഞ്ചു​​ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്ന ഉത്പാ​​ദ​​നം ചൊ​​വ്വാ​​ഴ്ച രാ​​ത്രി 7.041 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി വ​​ർ​​ധി​​പ്പി​​ച്ചു.

Related posts

Leave a Comment