ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ പാ​ലി​ക്കേ​ണ്ട​ത് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡം ! മു​ന്‍​ഗ​ണ​ന രോ​ഗി​യ്ക്ക് ! ഹി​ജാ​ബ് ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്ത് ഐ​എം​എ

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്തെ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ നി​ല​പാ​ടു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍(​ഐ​എം​എ)

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ പാ​ലി​ക്കേ​ണ്ട​ത് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​മെ​ന്നും മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് രോ​ഗി​യു​ടെ സു​ര​ക്ഷ​യ്ക്കെ​ന്നും ഐ​എം​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ രോ​ഗി​ക്ക് അ​ണു​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​സു​ല്‍​ഫി നൂ​ഹു പ്ര​തി​ക​രി​ച്ചു.

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​നു​ള്ളി​ല്‍ ത​ല​മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശി​രോ​വ​സ്ത്ര​വും നീ​ള​ന്‍ കൈ​യു​ള്ള സ്‌​ക്ര​ബ് ജാ​ക്ക​റ്റു​ക​ളും ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ടു​ള്ള മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​യി​രു​ന്നു.

2020 എം​ബി​ബി​എ​സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ.​മോ​റി​സി​ന് ക​ത്ത് ന​ല്‍​കി​യ​ത്. 2018, 2021, 2022 ബാ​ച്ചി​ലെ ആ​റ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ഒ​പ്പു​ക​ളോ​ട് കൂ​ടി​യ​താ​യി​രു​ന്നു ക​ത്ത്.

ജൂ​ണ്‍ 26നാ​ണ് വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​പ്പു​ക​ള​ട​ങ്ങി​യ ക​ത്ത് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പാ​ളി​ന് ല​ഭി​ച്ച​ത്.

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​നു​ള്ളി​ല്‍ ത​ല മ​റ​യ്ക്കാ​ന്‍ ത​ങ്ങ​ളെ അ​നു​വ​ദി​ക്കാ​റി​ല്ല. മ​ത​വി​ശ്വാ​സ​മ​നു​സ​രി​ച്ച് മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ത​ല മ​റ​യ്ക്കു​ന്ന ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​നു​ള്ളി​ല്‍ ത​ല​യും കൈ​ക​ളും മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഐ​എം​എ രം​ഗ​ത്തു​വ​ന്ന​ത്.

Related posts

Leave a Comment