ഇ​ന്ത്യ​യെ മ​റി​ക​ട​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്: തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് യു​എ​സു​മാ​യി വ്യാ​പാ​ര ക​രാ​ർ

ധാ​ക്ക: ദേ​ശീ​യ തി​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​മേ​രി​ക്ക​യു​മാ​യി നി​ർ​ണാ​യ​ക വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പി​ടാ​നൊ​രു​ങ്ങി മു​ഹ​മ്മ​ദ് യൂ​നു​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​ക്കാ​ല ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ.

ഫെ​ബ്രു​വ​രി 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നാ​ണ് അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ക​രാ​ർ ഒ​പ്പി​ടു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ൽ അ​മേ​രി​ക്ക നി​കു​തി ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ധൃ​തി​പി​ടി​ച്ച നീ​ക്കം.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​കു​തി അ​മേ​രി​ക്ക 18 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.
ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ വ​സ്ത്ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി ക​ടു​ത്ത മ​ത്സ​രം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ. നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ 20 ശ​ത​മാ​ന​മാ​ണു നി​കു​തി. പു​തി​യ ക​രാ​റി​ലൂ​ടെ ഇ​ത് 15 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ബ​ന്ധ​ന​ക​ളി​ൽ ദു​രൂ​ഹ​ത
ക​രാ​റി​ലെ നി​ബ​ന്ധ​ന​ക​ൾ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നെ​തി​രേ ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. 2025 പ​കു​തി​യോ​ടെ യു​എ​സു​മാ​യി ഒ​പ്പി​ട്ട നോ​ൺ-​ഡി​സ്‌​ക്ലോ​ഷ​ർ എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം ക​രാ​റി​ന്‍റെ ക​ര​ട് പാ​ർ​ല​മെ​ന്‍റി​നോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

ചൈ​ന​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​റ​ച്ച് അ​മേ​രി​ക്ക​ൻ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ക. അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ബം​ഗ്ലാ​ദേ​ശി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കു​ക. അ​മേ​രി​ക്ക​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ചോ​ദ്യം ചെ​യ്യാ​തെ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണു ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​രു​ന്ന പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ.

പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ​ഗ്ധ​ർ
തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് ഇ​ത്ത​ര​മൊ​രു ക​രാ​ർ ഒ​പ്പി​ടു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ കെ​ട്ടി​യി​ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ വി​ദേ​ശ ലോ​ബി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു.

ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​കെ ക​യ​റ്റു​മ​തി​യു​ടെ 80 ശ​ത​മാ​ന​വും വ​സ്ത്ര​മേ​ഖ​ല​യി​ൽ നി​ന്നാ​ണ്. അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ക​രാ​റി​ൽ സു​താ​ര്യ​ത​യി​ല്ലാ​ത്ത​തു വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ന​ട​ത്തു​ന്ന ഈ ​നീ​ക്കം ബം​ഗ്ലാ​ദേ​ശി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment