ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര ച​ർ​ച്ച സ​മാ​പ​നം ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളു​ടെ​യും മാ​താ​വ് (മ​ദ​ർ ഓ​ഫ് ഓ​ൾ ഡീ​ൽ​സ്) എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​ന്‍റെ ച​ർ​ച്ച​ക​ൾ സ​മാ​പി​ച്ച​താ​യി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി രാ​ജ്യ​ത്തെ​ത്തു​ന്ന യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ​യും യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ണ്‍ ഡെ​ർ ലെ​യ്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക.

യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള കാ​റു​ക​ൾ​ക്കും വൈ​നി​നും ഇ​ന്ത്യ കു​റ​ഞ്ഞ തീ​രു​വ​ക​ൾ ന​ൽ​കു​മെ​ന്ന​തും പ​ക​ര​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും തു​ണി​ത്ത​ര​ങ്ങ​ൾ​ക്കും രാ​സ​വ​സ്തു മേ​ഖ​ല​ക​ൾ​ക്കും യൂ​റോ​പ്പ് വ​ലി​യ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു​മാ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ.
നാ​ളെ​മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ​ഹ​അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ ന​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​ക്കി​ട​യി​ലാ​യി​രി​ക്കും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക. ച​ർ​ച്ച​ക​ൾ​ക്ക് പ​ര്യ​വ​സാ​നം കു​റി​ക്ക​പ്പെ​ട്ടു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ലും യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ക​രാ​ർ അ​ന്തി​മ​മാ​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ത്തേ​ക്കാം.

ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​മേ​രി​ക്ക​യു​ടെ 50 ശ​ത​മാ​നം തീ​രു​വ ബാ​ധി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ ടെ​ക്സ്റ്റൈ​ൽ​സ്, ആ​ഭ​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഊ​ർ​ജ​മാ​കു​മെ​ങ്കി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പാ​ൽ, ചോ​ക്ലേ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ വി​പ​ണി വി​പു​ല​മാ​യി തു​റ​ന്നി​ടു​ന്ന ക​രാ​റി​ലെ വ്യ​വ​സ്ഥ ഇ​ന്ത്യ​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യേ​കു​ന്നു​ണ്ട്.

Related posts

Leave a Comment