ഇ​ന്ത്യാ -വെ​സ്റ്റി​ൻ​ഡീ​സ് ഏ​ക​ദി​നം; ടീ​മു​ക​ൾ 30 ന് ​എ​ത്തും; ടി​ക്ക​റ്റ് വി​ല്പ​ന 17 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന് കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ വെ​സ്റ്റി​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും ഈ ​മാ​സം 30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. അ​ന്ന് കോ​വ​ളം ഹോ​ട്ട​ൽ ലീ​ല​യി​ൽ ത​ങ്ങു​ന്ന ഇ​രു ടീ​മും 31 ന് ​രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും.

മ​ത്സ​ര​ത്തി​നാ​യു​ള്ള ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം 17 ന് ​കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. 42000 ടി​ക്ക​റ്റു​ക​ളാ​ണ് വി​ല്പ​ന ന​ട​ത്തു​ക. 1000 രൂ​പ​മു​ത​ൽ 3000 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ഴി​ഞ്ഞ ട്വി-20 ​മ​ത്സ​ര​ത്തി​ന് പി​ച്ച് ത​യാ​റ്റാ​ക്കി​യ കെ​സി​എ ക്യൂ​റേ​റ്റ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ച്ച് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക മു​റി​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ,ജ​യി​ൽ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും മ​ത്സ​ര​ദി​നം സ്റ്റേ​ഡി​യ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം.

Related posts