പാക് റഡാറുകളെ പറ്റിക്കാന്‍ ഡ്യൂപ്പിനെയിറക്കി ഇന്ത്യന്‍ വ്യോമസേന, കഷ്മീരും പഞ്ചാബും ഒഴിവാക്കി മറ്റു കേന്ദ്രങ്ങളില്‍ നിന്ന് മിറാഷുകള്‍ പറന്നു പൊങ്ങിയതിന് കാരണം മറ്റൊന്ന്, ഇന്ത്യയുടെ മറുതന്ത്രം ഇങ്ങനെ

ശ​​​ത്രു​​​വി​​​നെ മാ​​​ത്ര​​​മ​​​ല്ല ശ​​​ത്രു​​​വി​​​ന്‍റെ ചാ​​​ര​​​ക്ക​​​ണ്ണു​​​ക​​​ളാ​​​യ റ​​​ഡാ​​​റു​​​ക​​​ളെ​​​യും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​ണ് ക​​​ഴി​​​ഞ്ഞ രാ​​​ത്രി ഭാ​​​ര​​​ത വ്യോ​​​മ​​​സേ​​​ന ബോം​​​ബിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ണ്ണി​​​ലേ​​​ക്ക് 50കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദൂ​​​ര​​​ത്തി​​​ൽ ക​​​ട​​​ന്നു​​​ചെ​​​ന്ന മി​​​റാ​​​ഷു​​​ക​​​ൾ പു​​​റ​​​പ്പെ​​​ട്ട​​​ത് ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലോ പ​​​ഞ്ചാ​​​ബി​​​ലോ നി​​​ന്നാ​​​യി​​​രു​​​ന്നി​​​ല്ല. യു​​​പി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​വ പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.

നി​​​ര​​​വ​​​ധി മി​​​റാ​​​ഷു​​​ക​​​ളും അ​​​ക​​​ന്പ​​​ടി​​​വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​ല താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും നി​​​ന്നു പ​​​റ​​​ന്ന് പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു. പാ​​​തി​​​രാ​​​യ്ക്ക് ഇ​​​വ​​​യെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന റ​​​ഡാ​​​റു​​​ക​​​ൾ​​​ക്കും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ​​​ക്കും പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ അ​​​വ ദി​​​ശ മാ​​​റ്റി​​​മാ​​​റ്റി പ​​​റ​​​ന്നു.

ഒ​​​രു ​ഡ​​​സ​​​ൻ മി​​​റാ​​​ഷു​​​ക​​​ളും വേ​​​റേ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ചു​​​രു​​​ക്കം എ​​​ണ്ണ​​​മേ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും പോ​​​യു​​​ള്ളൂ. കൂ​​​ടു​​​ത​​​ൽ എ​​​ണ്ണം വി​​​മാ​​​ന​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ബോം​​​ബിം​​​ഗി​​​ന് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ പോ​​​യ​​​വ പാ​​​ക് റ​​​ഡാ​​​ർ ക​​​ണ്ണി​​​ൽ പെ​​​ട്ടി​​​ല്ല എ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ.

ബോം​​​ബി​​​ടാ​​​ൻ ഉ​​​ള്ള​​​വ ഓ​​​രോ​​​ന്നി​​​നും ഓ​​​രോ ഡ്യൂ​​​പ് കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. നി​​​ശ്ചി​​​ത ദൂ​​​രം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഡ്യൂ​​​പ് വേ​​​റേ വ​​​ഴി​​​ക്കു പോ​​​യി. റ​​​ഡാ​​​റും അ​​​തി​​​നു പി​​​ന്നാ​​​ലെ പോ​​​യി. വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ നോ​​​ർ​​​ത്തേ​​​ൺ ക​​​മാ​​​ൻ​​​ഡാ​​​ണ് ആ​​​സൂ​​​ത്ര​​​ണം നടത്തിയത്. പ​​​ക്ഷേ വി​​​മാ​​​ന​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ട്ട​​​ത് മ​​​ധ്യ, പ​​​ശ്ചി​​​മ ക​​​മാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും.

Related posts