വൈ​ദ്യു​തി പോ​രി​ൽ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ​ട​ങ്ങി; പു​തി​യ ക​രാ​റി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദം സ​മ​വാ​യ​ത്തി​ലേ​ക്ക്. ക്ലി​ഫ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ൽ മ​ഞ്ഞു​രു​കി​യ​ത്. മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കെ​എ​സ്ഇ​ബി എം​ഡി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മ​മി​ല്ലെ​ന്നും അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തേ​ക്ക് വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ സ​ണ്ണി ജോ​സ​ഫ് എ​തി​ർ​പ്പു​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ഭാ​വി​യി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത മു​ന്നി​ൽ​ക്ക​ണ്ട് പു​തി​യ ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യി.

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​നി​ടെ​യാ​ണ് വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദ​വും ച​ർ​ച്ച​യാ​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജി​എ​ൻ​എ​യു​മാ​യു​ള്ള വൈ​ദ്യു​തി ക​രാ​ർ റ​ദ്ദാ​ക്കി​യ​തും ഹി​മാ​ച​ലി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള നീ​ക്ക​വു​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ജി​എ​ൻ​എ ക​രാ​ർ പി​ൻ​വ​ലി​ച്ച വി​വ​രം താ​ൻ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​യാ​യി​രു​ന്നു.

വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന മ​ന്ത്രി​യു​ടെ അ​തൃ​പ്തി​യും ഇ​തോ​ടെ പ​ര​സ്യ​മാ​യി. വൈ​ദ്യു​തി ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഊ​ർ​ജ സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. വൈ​ദ്യു​തി ബോ​ർ​ഡ് അ​യ​ച്ച ഫ​യ​ൽ ത​നി​ക്ക് കൈ​മാ​റി​യ​ത് മ​ന്ത്രി​യാ​ണെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം ഫ​യ​ൽ മ​ന്ത്രി​ക്ക് ത​ന്നെ തി​രി​ച്ച​യ​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് മ​ന്ത്രി ത​ന്നെ​യാ​ണ് ഫ​യ​ൽ ബോ​ർ​ഡി​ന് കൈ​മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ. പ്ര​ശാ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ണ്ണി ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്ലി​ഫ് ഹൗ​സി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ന്ന​ത്. നി​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ലി​നൊ​പ്പം ഭാ​വി​യി​ലെ ആ​വ​ശ്യ​ക​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ക​രാ​ർ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഗൂ​ഢാ​ലോ​ച​ന​യോ?

തി​രു​വ​ന​ന്ത​പു​രം: സ​മ്മ​ർ​ദം ചെ​ലു​ത്തി വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റി​ൽ ഒ​പ്പി​ടു​വി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ഉ​ട​ൻ വൈ​ദ്യു​തി വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ​വ​ർ​ക​ട്ടു​ണ്ടാ​കു​മെ​ന്നു​മാ​ണ് ഒ​ക്‌​ടോ​ബ​ർ 29ന് ​വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മു​ഖേ​ന കെ​എ​സ്ഇ​ബി കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞ​ത്.

ഫ​യ​ലി​ൽ ഒ​പ്പി​ട​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ ഉ​ട​നെ ഒ​പ്പു​വ​യ്ക്കു​ന്ന ആ​ള​ല്ല ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി. സം​സ്ഥാ​ന​ത്തി​നു ദോ​ഷ​മാ​കു​ന്ന ഒ​രു​കാ​ര്യ​വും ചെ​യ്യി​ല്ല. ഇ​തി​നു പി​ന്നാ​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ഫ​യ​ലി​ൽ 22 ദി​വ​സ​മാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​യ്ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​നം രൂ​ക്ഷ​മാ​യ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത് ആ​വ​ർ​ത്തി​ച്ചു.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​തി​പോ​ലും വാ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്ന് പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും കാ​ര്യ​മ​റി​യാ​തെ ഇ​തെ​ല്ലാം ആ​വ​ർ​ത്തി​ച്ചു. ഇ​ത് എ​ന്താ​ണെ​ന്നു​പോ​ലും പി​ടി​കി​ട്ടാ​തെ​യാ​ണ് ഗോ​വി​ന്ദ​ൻ പി​ണ​റാ​യി​ക്കൊ​പ്പം കൂ​ടി​യ​ത്.

വൈ​ദ്യു​തി ക​രാ​റി​ൽ ഒ​പ്പു​വ​യ്പി​ക്കാ​നു​ള്ള സ​മ്മ​ർ​ദ​മാ​യി​രു​ന്നു ഇ​തെ​ല്ലാം. വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കാ​ൻ ത​ത്കാ​ലം ര​ണ്ടു ക​രാ​ർ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നും ഏ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഫ​യ​ലാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.

ഒ​ന്ന് ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ൽ​നി​ന്ന് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന യൂ​ണി​റ്റി​ന് 14.50 രൂ​പ​യ്ക്കും മ​റ്റൊ​ന്ന് സ്വ​കാ​ര്യ​സ്ഥാ​പ​ന​മാ​യ ജി​എ​ൻ​എ​യി​ൽ നി​ന്ന് 8.63നും 8.90 ​നും വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള​തു​മാ​യി​രു​ന്നു. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജി​എ​ൻ​എ​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​താ​ണ് സം​സ്ഥാ​ന​ത്തി​ന് സാ​മ്പ​ത്തി​ക നേ​ട്ടം എ​ന്ന് തോ​ന്നി. അ​ക്കാ​ര്യം വൈ​ദ്യു​തി​മ​ന്ത്രി മു​ഖേ​ന മ​റ്റു ന​ട​പ​ടി​ക​ൾ​ക്കാ​യി കെ​എ​സ്ഇ​ബി​ക്ക് കൈ​മാ​റി.

അ​വ​ർ റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ അ​നു​മ​തി​യും മ​റ്റു സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും വൈ​ദ്യു​തി ഡി​മാ​ൻ​ഡും സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ക​രാ​റി​ലേ​ക്കെ​ത്തു​ക. ഇ​തു​വ​രെ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ല. അ​തി​നി​ട​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ടി​പി​സി​യു​മാ​യി ഡ​ൽ​ഹി​യി​ൽ താ​ൻ​ത​ന്നെ നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി.

5.18 രൂ​പ​യ്ക്ക് വൈ​ദ്യു​തി മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ ത​രാ​ൻ ത​യാ​റാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. സി​ന്നാ​ർ പ്ലാ​ന്‍റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണ​ത്. അ​ത് പ​രി​ഗ​ണി​ച്ച് ജി​എ​ൻ​എ​യി​ൽ നി​ന്ന് വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മാ​ർ​ച്ച് വ​രെ മ​തി​യെ​ന്നു നി​ർ​ദേ​ശി​ച്ചു. എ​ൻ​ടി​പി​സി 340 മെ​ഗാ​വാ​ട്ടി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. അ​ത് 640 മെ​ഗാ​വാ​ട്ടി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ദീ​ർ​ഘ​കാ​ല ക​രാ​ർ ഒ​പ്പി​ടാ​നു​മാ​ണ് സം​സ്ഥാ​നം ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​യു​മെ​ങ്കി​ൽ അ​ത് 1000മെ​ഗാ​വാ​ട്ടി​ലും എ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ഭി​ന്ന​ത​യി​ല്ല: മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി​ക​രാ​ർ സം​ബ​ന്ധി​ച്ച് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫു​മാ​യി ഭി​ന്ന​ത​യി​ല്ലെ​ന്നും വൈ​ദ്യു​തി പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച കെ​എ​സ്ഇ​ബി​യു​ടെ പ​ര​സ്പ​ര​വി​രു​ദ്ധ റി​പ്പോ​ർ​ട്ടു​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

വൈ​ദ്യു​തി​വാ​ങ്ങ​ലി​ന് ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ഇ​ല്ലാ​ത്ത ക​രാ​ർ പി​ന്നെ​ങ്ങ​നെ റ​ദ്ദാ​ക്കും. മ​ഴ ന​ല്ല നി​ല​യി​ൽ ല​ഭി​ച്ചു തു​ട​ങ്ങി​യ​തും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞ​തും ക​ണ​ക്കി​ലെ​ടു​ത്ത് ത​ത്കാ​ലം വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി പു​തി​യ റി​പ്പോ​ർ​ട്ട് ന​ൽ​കി.

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത് മു​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യാ​ണ്. അ​തു ജ​ന​ങ്ങ​ളോ​ടു​ള്ള കു​റ്റ​കൃ​ത്യ​മാ​ണ്. അ​വ​ർ​ക്ക് താ​ത്പ​ര്യം ഹ്ര​സ്വ​കാ​ല ക​രാ​റു​ണ്ടാ​ക്കി വൈ​ദ്യു​തി വാ​ങ്ങു​ന്ന​താ​യി​രു​ന്നു. മ​ഴ കു​റ​ഞ്ഞ​പ്പോ​ൾ അ​തി​നു തി​രി​ച്ച​ടി​യു​ണ്ടാ​യി. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ഹ്ര​സ്വ-​ദീ​ർ​ഘ​കാ​ല ക​രാ​റു​ണ്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ർ​ക്ക​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​യു​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്‍റെ കാ​ര്യ​വും ത​ർ​ക്ക​ങ്ങ​ൾ​ക്കു​മു​ള്ള മ​റു​പ​ടി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​യു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി.

ഓ​രോ വി​ഷ​യ​ങ്ങ​ളി​ലും ത​നി​ക്ക് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്. പ​റ​യേ​ണ്ട സ​മ​യ​ത്ത് താ​ൻ അ​ഭി​പ്രാ​യം പ​റ​യും. മ​ന്ത്രി​സ​ഭ​യി​ലെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ നി​ങ്ങ​ൾ വി​ല​യി​രു​ത്തൂ​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സി​ലെ അ​തൃ​പ്തി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ലും വി​വാ​ദ​ങ്ങ​ളി​ലും നേ​താ​ക്ക​ളും വ​ക്താ​ക്ക​ളും പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ ഹൈ​ക്ക​മാ​ൻ​ഡ് ഇ‌​ട​പെ​ട​ൽ. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ലും ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ലും പ​ര​സ്യ വി​ഴു​പ്പ​ഴ​ക്ക​ലു​ക​ള്‍ പാ​ടി​ല്ലെ​ന്നു നേ​താ​ക്ക​ൾ​ക്കു കേ​ന്ദ്ര നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി​ട്ടാ​ണ് സൂ​ച​ന.

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നു അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​നു​ള്ള നീ​ക്ക​മൊ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ ന​ട​ത്തി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. അ​ടൂ​ർ​പ്ര​കാ​ശി​നെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച​താ​ണോ അ​തോ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം പാ​ലി​ച്ച​താ​ണോ എ​ന്ന​തു​മാ​ത്ര​മാ​ണ് അ​റി​യാ​നു​ള്ള​ത്. യു​ഡി​എ​ഫ് യോ​ഗം ചേ​രു​ന്ന തീ​യ​തി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച അ​ടൂ​ർ​പ്ര​കാ​ശും ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ലി​നു​ശേ​ഷം വ​ള​രെ ശാ​ന്ത​നാ​യി​ട്ടാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ സം​സാ​രി​ച്ച അ​ടൂ​ർ പ്ര​കാ​ശ് വി​വാ​ദ​ത്തി​ലേ​ക്കും വി​മ​ർ​ശ​ന​ത്തി​ലേ​ക്കും ക​ട​ന്നി​ല്ല. താ​നും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്കേ​ണ്ടെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് യോ​ഗം എ​പ്പോ​ൾ ചേ​രു​മെ​ന്ന ചോ​ദ്യ​ത്തി​ന് യോ​ഗം വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും മ​റു​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്ന​ണി യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നെ​ച്ചൊ​ല്ലി​യും ഭ​ര​ണ​ത്തി​ലെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ വ​ലി​യ രാ​ഷ്‌​ട്രീ​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ​യും മു​ന്ന​ണി​യു​ടെ​യും പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ഐ​സി​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്.

പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ സ​മ്പൂ​ര്‍​ണ​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന നി​ര്‍​ദേ​ശം. നേ​താ​ക്ക​ളു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ആ​യു​ധ​മാ​കു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കി​ട​യി​ലെ അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ നേ​രി​ട്ട് ഇ​ട​പെ​ട്ടേ​ക്കു​മെ​ന്നാ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഉ​ന്ന​ത നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യും പു​തി​യ അ​ധ്യ​ക്ഷ​ന്‍റെ വ​ര​വോ​ടെ​യും കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ പു​തി​യൊ​രു അ​ധി​കാ​ര സ​ന്തു​ലി​താ​വ​സ്ഥ രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തു​വ​രെ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ഈ ​ശീ​ത​സ​മ​രം പു​റ​ത്തേ​ക്ക് വ​രാ​തെ പി​ടി​ച്ചു​നി​ര്‍​ത്തു​ക എ​ന്ന​താ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി.

ഇ​പ്പോ​ഴ​ത്തേ​ത് ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റു​മാ​ത്ര​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ക​ണ്ണൂ​ര്‍: യു​ഡി​എ​ഫി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ള്‍ രൂ​ക്ഷ​മാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് എ​ഐ​സി സി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫും ചേ​ര്‍​ന്ന് ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ട​പെ​ടും. ഇ​പ്പോ​ള്‍ ശ്ര​ദ്ധ ദേ​ശീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്.

വൈ​ദ്യു​തി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും പ്രാ​ഗ​ത്‌​ഭ്യം ഉ​ള്ള​വ​രാ​ണ്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​ണ്. പ​ര​സ്യ​മാ​യ വി​മ​ര്‍​ശ​ന​ത്തി​നു പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ല. അ​തും അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണ്.- കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment