“വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’… വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്കു പു​ട്ടു​പൊ​ടി

പ​ര​വൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ. ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു പൊ​ടി ന​ല്‍​കു​മെ​ന്ന് സ​പ്ലൈ​കോ അ​റി​യി​ച്ചു.

വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​ട്ടു​പൊ​ടി ന​ല്‍​കു​ക. വോ​ട്ട് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഓ​ഫ​ർ.

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ്വീ​പ്, സ​പ്ലൈ​കോ എ​ന്നി​വ സം​യു​ക്ത​മാ​യി “വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’ എ​ന്ന ടാ​ഗ് ലൈ​നി​ല്‍ കാ​മ്പ​യി​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഏ​പ്രി​ല്‍ 10, 11 തീ​യ​തി​ക​ളി​ല്‍ സ​പ്ലൈ​കോ ഔ​ട്ട‌്‌​ലെ​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഓ​ഫ​ർ. സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണം എ​ന്ന നി​ബ​ന്ധ​ന കൂ​ടി​യു​ണ്ട്.

Related posts

Leave a Comment