കാമുകനെ തേടി ദിവസവും ഓരോ പാര്‍ക്കുകളിലെത്തും ! വിവാഹമോചിതയായിട്ട് 13 വര്‍ഷമായിട്ടും പ്രണയം തേടി അലഞ്ഞ് ഇന്ത്യന്‍ യുവതി…

പ്രണയം അനുഭവിക്കാത്ത മനുഷ്യജീവിതം അപൂര്‍ണമാണെന്ന് പറയാറുണ്ട്. പലരും പ്രണയം തേടി അലയുന്നവരാണ്.

ഇത്തരത്തില്‍ 13 വര്‍ഷമായി പ്രണയം തേടി അലയുന്ന ഇന്ത്യന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

തന്റെ സങ്കല്പങ്ങളില്‍ ഉള്ള ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു.

സ്വതന്ത്ര പത്രപ്രവര്‍ത്തകയായ മിന്റീത് കൗര്‍ എന്ന സിക്ക് യുവതിയാണ് ലണ്ടനില്‍ പ്രണയം തേടി അലയുന്നത്.

ഓരോ ആഴ്ച്ചയിലും വ്യത്യസ്ത പാര്‍ക്കുകളിലാണ് ഈ 41 കാരി പ്രണയമന്വേഷിച്ച് നടക്കുന്നത്. 13 വര്‍ഷം മുന്‍പ് വിവാഹമോചിതയായതാണ് ഇവര്‍.

സിക്ക് സമുദയത്തില്‍ പെട്ട ഇവര്‍ക്ക് വിവാഹമോചനം നേടി എന്നത് ഒരു പോരായ്മയായി തന്റെ സമുദായം കണക്കാക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

അതുകൊണ്ടുതന്നെ ഔപചാരികമായ രീതിയില്‍ ഒരു വിവാഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നത് കേവലം ഒരു സ്വപ്നം മാത്രമാണ്.

താനും ഒരുകാലത്ത് വിവാഹമോചനത്തെ വളരെ നികൃഷ്ടമായ ഒന്നായി ആണ് കണ്ടിരുന്നതെന്നും അവര്‍ പറയുന്നു.

വിവാഹം എന്നത് ഒരു സ്ത്രീക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകേണ്ട ഒന്നാണെന്നായിരുന്നു തന്റെയും ധാരണ.

എന്നാല്‍, സ്വന്തം ജീവിതം തന്നെ ആ ധാരണ മാറ്റിയെഴുതിയപ്പോള്‍ വിവാഹമോചനത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു അവര്‍.

സ്വന്തം സമൂഹത്തില്‍ നിന്നു തന്നെ ഒരു ഭര്‍ത്താവ് വേണമെന്നതല്ല മറിച്ച് നല്ലൊരു വ്യക്തിയെ ലഭിക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു. മതം അതില്‍ ഒരു ഘടകമാകില്ലെന്നും അവര്‍ പറയുന്നു.

ഡേറ്റിംഗ് ആപ്പുകളെ ആശ്രയിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ അവര്‍ ഇന്ന് തന്റെ സങ്കല്പത്തിലെ ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ ലണ്ടനിലെ പാര്‍ക്കുകളില്‍ കറങ്ങുകയാണ്.

നടത്തം ഒരു ശീലമാക്കിയവരെയും മറ്റും സഹായിക്കുന്ന പാര്‍ക്ക് റണ്‍ ആണ് തന്റെ ഡേറ്റിംഗ് ആപ്പ് എന്നാണ് അവര്‍ പറയുന്നത്.

രാജ്യത്താകമാനമായി ഏകദേശം 2000 സ്ഥലങ്ങളിലാണ് പാര്‍ക്ക് റണ്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ഭര്‍ത്താവിനെ കണ്ടെത്താന്‍ ധാരാളം ഇടങ്ങള്‍ ലഭിക്കും.

2022-ല്‍ 52 ഇടങ്ങളിലായിട്ടാണ് പാര്‍ക്ക് റണ്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തന്റെ തൊഴിലില്‍ ശ്രദ്ധിക്കുന്നതിനൊപ്പം സ്വന്തം നിലയിലും താന്‍ നിരവധി പാര്‍ക്കുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

പുതിയ ആളുകളെ കണ്ടുമുട്ടുക, അവരുമായി സംവേദിക്കുക എന്നത് തീര്‍ത്തും ക്ലേശകരമായ കാര്യമാണെന്നാണ് അവര്‍ പറയുന്നത്. എന്നിരുന്നാലും ലക്ഷ്യത്തില്‍ എത്താനാവുമെന്ന് അവര്‍ വിശ്വസിക്കുന്നു.

Related posts

Leave a Comment