കൊല്ലപ്പെട്ട  എ‌ട്ടുവയസുകാരിക്ക് നീ​തി​തേ​ടി റാ​ന്നി​യി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധവുമായി നി​ഖി​ൽ

റാ​ന്നി: കാഷ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീ​തി​തേ​ടി റാ​ന്നി​യി​ൽ യു​വാ​വി​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ മൃ​ഗീ​യ​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വെ​ച്ചൂ​ച്ചി​റ ഇ​ട​മ​ൺ സ്വ​ദേ​ശി​യും ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ബി​രു​ദ​ധാ​രി​യു​മാ​യ നി​ഖി​ൽ സി. ​പു​ത്തേ​ട്ട് വേ​റി​ട്ട സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ക​ഠി​ന​മാ​യ ചൂ​ടി​ൽ ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡു മു​ത​ൽ മാ​മു​ക്ക്, പെ​രു​ന്പു​ഴ, തോ​ട്ട​മ​ൺ, ബ്ലോ​ക്കു​പ​ടി വ​ഴി മ​ന്ദി​രം ക​വ​ലെ വ​രെ​യു​ള്ള നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ്ലാ​ക്കാ​ർ​ഡും പെൺകുട്ടിയുടെ ചി​ത്ര​യും വ​ഹി​ച്ചാ​ണ് പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​നു നി​ഖി​ൽ ഇ​റ​ങ്ങി​യ​ത്.

Related posts