ലക്നോ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പ്രചാരണകേന്ദ്രമായി മഥുരയെ ഉയർത്തിക്കൊണ്ടുവരാൻ ബിജെപി നീക്കം. അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തിയുള്ള പ്രചാരണത്തിനു പകരം മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം തെരഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്രമാക്കാനാണു പാർട്ടിയുടെ ശ്രമം. കാശിക്കും അയോധ്യയ്ക്കും പിന്നാലെ മഥുരയിലും വിപുലമായ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവേശം നിലനിർത്തുകയാണ് ലക്ഷ്യം. 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത പ്രചാരണകേന്ദ്രമായി മഥുരയെ മാറ്റാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 16, 17 തീയതികളിൽ മഥുരയിൽ ചേർന്ന ദ്വിദിന ചിന്തൻ ബൈഠക്കിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കൃഷ്ണജന്മഭൂമി വിഷയത്തിന്…
Read More