“ജ​യ് ശ്രീ​റാം’ മു​ദ്രാ​വാ​ക്യ​ത്തി​നു പ​ക​രം “രാ​ധേ രാ​ധേ, ക​മ​ൽ ഖി​ലാ ദേ’; ​മ​ഥു​ര​യെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​ക്കി രാ​മ​നെ വി​ട്ട് കൃ​ഷ്ണ​നി​ലേ​ക്കു ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ ചു​വ​ടു​മാ​റ്റം!

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​മ്പോ​ൾ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പു​തി​യ പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​യി മ​ഥു​ര​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി നീ​ക്കം. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നു പ​ക​രം മ​ഥു​ര​യി​ലെ ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കാ​നാ​ണു പാ​ർ​ട്ടി​യു​ടെ ശ്ര​മം. കാ​ശി​ക്കും അ​യോ​ധ്യ​യ്ക്കും പി​ന്നാ​ലെ മ​ഥു​ര​യി​ലും വി​പു​ല​മാ​യ ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ആ​വേ​ശം നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. 2024 ജ​നു​വ​രി​യി​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ പൂ​ർ​ത്തി​യാ​യ​തോ​ടെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​യി മ​ഥു​ര​യെ മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ബി​ജെ​പി സ​ജീ​വ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 16, 17 തീ​യ​തി​ക​ളി​ൽ മ​ഥു​ര​യി​ൽ ചേ​ർ​ന്ന ദ്വി​ദി​ന ചി​ന്ത​ൻ ബൈ​ഠ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ, ബ്ര​ജേ​ഷ് പ​ഥ​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ കൃ​ഷ്ണ​ജ​ന്മ​ഭൂ​മി വി​ഷ​യ​ത്തി​ന്…

Read More