Set us Home Page

ഐ​​പി​​എ​​ലി​​ന് ഒ​​രു​​ങ്ങൂ! ഓസീസ് കളിക്കാരോട് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ

സി​​ഡ്നി/​​മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​മെ​​ന്ന ശ​​ക്ത​​മാ​​യ സൂ​​ച​​ന ന​​ൽ​​കി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യും (സി​​എ). സെ​​പ്റ്റം​​ബ​​റി​​ൽ ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം ഐ​​പി​​എ​​ലി​​നാ​​യി ത​​യാ​​റാ​​യി​​ക്കൊ​​ള്ളാ​​ൻ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ക​​ളി​​ക്കാ​​രോ​​ട് പ​​റ​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

2020 ഐ​​പി​​എ​​ൽ ന​​ട​​ക്കാ​​ത്ത വ​​ർ​​ഷ​​മാ​​യി​​രി​​ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണി​​ത്. ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​മെ​​ന്നും ഗാം​​ഗു​​ലി സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നു.

സെ​​പ്റ്റം​​ബ​​ർ – ഒ​​ക്ടോ​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കേ​​ണ്ട ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്നും അ​​തേ​​സ​​മ​​യം, ഐ​​പി​​എ​​ൽ ന​​ട​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് ഐ​​സി​​സി ഇ​​തു​​വ​​രെ അ​​ന്തി​​മ​​തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സം​​ബ​​ന്ധി​​ച്ച് ഐ​​സി​​സി തീ​​രു​​മാ​​നം ഉ​​ണ്ടാ​​കാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഐ​​പി​​എ​​ലി​​ന്‍റെ കാ​​ര്യ​​ത്തി​​ലും അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സി​​എ​​യു​​ടെ രം​​ഗ​​പ്ര​​വേ​​ശ​​നം.

ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ളോ​​ട് ഇം​​ഗ്ല​​ണ്ട് പ​​ര​​ന്പ​​ര​​യ്ക്കുശേ​​ഷം ഐ​​പി​​എ​​ലി​​നാ​​യി ത​​യാ​​റെ​​ടു​​ക്കാ​​ൻ സി​​എ നി​​ർ​​ദേ​​ശി​​ച്ച​​ത് ലോ​​ക​​ക​​പ്പ് മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഏ​​ത് വേ​​ദി​​യി​​ലാ​​യാ​​ലും ഐ​​പി​​എ​​ലി​​നാ​​യി ഒ​​രു​​ങ്ങാ​​നാ​​ണ് സി​എ​യു​ടെ നി​​ർ​​ദേ​​ശം.

അ​​ത് അ​​ഭ്യൂ​​ഹം…

ഇ​​ന്ത്യ​​യി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​നം ശ​​മി​​ക്കാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 വേ​​ദി​​ക്കാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് രം​​ഗ​​ത്തെ​​ത്തി​​യ​​താ​​യു​​ള്ള വാ​​ർ​​ത്ത ത​​ള്ളി കി​​വീ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്.

ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ പ​​റ​​ഞ്ഞുകേ​​ട്ടെ​​ങ്കി​​ലും അ​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ളാ​​ണെ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് വ​​ക്താ​​വ് പ​​റ​​ഞ്ഞു. ശ്രീ​​ല​​ങ്ക, യു​​എ​​ഇ എ​​ന്നി​​വ​​യാ​​ണ് നി​​ല​​വി​​ൽ ഐ​​പി​​എ​​ൽ വേ​​ദി​​ക്കാ​​യി രം​​ഗ​​ത്തു​​ള്ള​​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS