ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എക്കിടിക്കെ, വിർജിൽ വാൻ ഡൈക്ക്, അലക്സിസ് മക് അലിസ്റ്റർ എന്നിവരാണ് ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം അക്സൽ ഡിസാസിയുടെ ഓൺ ഗോളും ലിവർപൂളിന്റെ ഗോൾ പട്ടികയിലുണ്ട്.
ടോമസ് സൗസെക്കും വലൈന്റൻ കാസ്റ്റെലാനോസുമാണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് 48 പോയിന്റോയി. ഇതോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.
