നെ​ല്‍​ക​ര്‍​ഷ​ക സ​മ​രം ഫ​ലം ക​ണ്ടു ; മു​ക്കാ​ട്ടു​പാ​ക്ക-​താ​മ​ര​ച്ചാ​ല്‍ പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ചു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നെ​​​​ല്‍ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ സ​​​​മ​​​​രം ഫ​​​​ലം​​​​ ക​​​​ണ്ടു. കു​​​​റി​​​​ച്ചി പ​​​​ഞ്ചാ​​​​യ​​​​ത്ത് ഒ​​​​ന്നാം വാ​​​​ര്‍ഡി​​​​ലെ മു​​​​ക്കാ​​​​ട്ടു​​​​പാ​​​​ക്ക-​​​​താ​​​​മ​​​​ര​​​​ച്ചാ​​​​ല്‍ പാ​​​​ട​​​​ത്തെ നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ക്വി​​​​ന്‍റ​​​​ലി​​​​ന് അ​​​​ഞ്ചു​​​​കി​​​​ലോ കി​​​​ഴി​​​​വു​​​​പ്ര​​​​കാ​​​​രം നെ​​​​ല്ല് എ​​​​ടു​​​​ക്കാ​​​​ന്‍ പാ​​​​ഡി ഓ​​​​ഫീ​​​​സ​​​​റും ക​​​​ര്‍ഷ​​​​ക​​​​രും മി​​​​ല്ലു​​​​ട​​​​മ​​​​യു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ ധാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തെ നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​യ​​​​ത്.

പ​​​​ത്ത് ക​​​​ള​​​​ങ്ങ​​​​ളി​​​​ലാ​​​​യി കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രു​​​​ന്ന നെ​​​​ല്ല് ക​​​​ര്‍ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ര്‍ന്നു ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ച്ചു. ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി നെ​​​​ല്ല് പൂ​​​​ര്‍ണ​​​​മാ​​​​യും ലോ​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റ്റി മി​​​​ല്ലി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ന്ന മീ​​​​ന​​​​ച്ചൂ​​​​ടി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​പാ​​​​ട​​​​ത്ത് കൊ​​​​യ്തു​​​​കൂ​​​​ട്ടി​​​​യ നെ​​​​ല്ല് 22 ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ക്കു ശേ​​​​ഷ​​​​മാ​​​​ണ് മി​​​​ല്ലു​​​​കാ​​​​ര്‍ സം​​​​ഭ​​​​രി​​​​ച്ച​​​​ത്. ക്വി​​​​ന്‍റ​​​​ലി​​​​ന് മി​​​​ല്ലി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് ഒ​​​​മ്പ​​​​തു​​​​കി​​​​ലോ നെ​​​​ല്ല് കി​​​​ഴി​​​​വ് ചോ​​​​ദി​​​​ച്ച​​​​തോ​​​​ടെ സം​​​​ഭ​​​​ര​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​ക​​​​യും നെ​​​​ല്‍ക​​​​ര്‍ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി സ​​​​മ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം വൈ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മു​​​​ക്കാ​​​​ട്ടു​​​​പാ​​​​ക്ക-​​​​താ​​​​മ​​​​ര​​​​ച്ചാ​​​​ല്‍ പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തെ ക​​​​ര്‍ഷ​​​​ക​​​​ര്‍ നെ​​​​ല്‍ക​​​​ര്‍ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ കോ​​​​ട്ട​​​​യം പാ​​​​ഡി ഓ​​​​ഫീ​​​​സ് ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും തു​​​​ട​​​​ര്‍ന്ന് സ​​​​പ്ലൈ​​​​കോ സി​​​​എം​​​​ഡി​​​​ക്ക് നി​​​​വേ​​​​ദ​​​​നം സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തെ നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​ത്. നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യ​​​​തി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്.

കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ നി​​​​ര​​​​വ​​​​ധി പാ​​​​ട​​​​​​​​ങ്ങ​​​​ളി​​​​ല്‍ നെ​​​​ല്ല് കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു
നീ​​​​ലം​​​​പേ​​​​രൂ​​​​ര്‍ കൃ​​​​ഷി​​​​ഭ​​​​വ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ലെ 3500 കാ​​​​യ​​​​ലി​​​​ല്‍ നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. 360 ഏ​​​​ക്ക​​​​ര്‍ വ​​​​രു​​​​ന്ന വാ​​​​ല​​​​ടി പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ലെ പ​​​​കു​​​​തി നെ​​​​ല്ലു​​​​ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ സം​​​​ഭ​​​​രി​​​​ച്ച​​​​ത്. കാ​​​​വാ​​​​ലം കൃ​​​​ഷി​​​​ഭ​​​​വ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ലെ നാ​​​​നൂ​​​​റ് ഏ​​​​ക്ക​​​​ര്‍ വ​​​​രു​​​​ന്ന മ​​​​ണി​​​​യ​​​​ങ്ക​​​​രി പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്ത് ക​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ നെ​​​​ല്ല് കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മി​​​​ല്ലു​​​​കാ​​​​രു​​​​ടെ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ അ​​​​മി​​​​ത കി​​​​ഴി​​​​വ് ചോ​​​​ദി​​​​ക്കു​​​​ന്ന​​​​തും ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ക്ക് ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് വ​​​​ള്ള​​​​വും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​മി​​​​ല്ലാ​​​​ത്ത​​​​തും നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ ചോ​​​​ദി​​​​ക്കു​​​​ന്ന കി​​​​ഴി​​​​വ് സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളി​​​​ലെ നെ​​​​ല്ല് താ​​​​മ​​​​സം​​​​കൂ​​​​ടാ​​​​തെ നീ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ക​​​​ര്‍ഷ​​​​ക​​​​ര്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. മ​​​​ഴ മാ​​​​റി​​​​നി​​​​ല്‍ക്കു​​​​ന്ന​​​​തു​​​​മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കു​​​​ള്ള ഏ​​​​ക ആ​​​​ശ്വാ​​​​സം.

ഔ​​​​ട്ട്‌​​​​ടേ​​​​ണ്‍ റേ​​​​ഷ്യോ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ല​​​​ഭി​​​​ക്ക​​​​ണം
സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഔ​​​​ട്ട്‌​​​​ടേ​​​​ണ്‍ റേ​​​​ഷ്യോ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ഒ​​​​ന്ന​​​​ര​​​​ക്കി​​​​ലോ അ​​​​രി​​​​യു​​​​ടെ (ര​​​​ണ്ടേ​​​​കാ​​​​ല്‍ കി​​​​ലോ നെ​​​​ല്ല്) ആ​​​​നു​​​​കൂ​​​​ല്യം ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​മെ​​​​ന്ന് നെ​​​​ല്‍ക​​​​ര്‍ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി വി.​​​​ജെ. ലാ​​​​ലി, പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​ജീ​​​​ന അ​​​​ഷ​​​​റ​​​​ഫ്, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സോ​​​​ണി​​​​ച്ച​​​​ന്‍ പു​​​​ളി​​​​ങ്കു​​​​ന്ന് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment