ഐ​പി​എ​ല്ലി​നു കാ​ണി​ക​ൾ



മും​ബൈ: 2022 സീ​സ​ണ്‍ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് കാ​ണി​ക​ൾ​ക്ക് ചെ​റി​യ തോ​തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. സ്റ്റേ​ഡി​യം സീ​റ്റിം​ഗി​ന്‍റെ 25 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​രം ബി​സി​സി​ഐ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഐ​പി​എ​ൽ ന​ട​ത്തു​ക എ​ന്നും സൂ​ച​ന​യു​ണ്ട്.

ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മും​ബൈ​യി​ലെ വാ​ങ്ക​ഡെ, ബ്രാ​ബോ​ണ്‍, ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യും പ്ലേ ​ഓ​ഫ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി​രി​ക്കും അ​ര​ങ്ങേ​റു​ക. മാ​ർ​ച്ച് 27ന് ​ഐ​പി​എ​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള വി​വ​രം.

Related posts

Leave a Comment