ന​ടി ഐ​ഷ സു​ൽ​ത്താ​ന​ക്കെ​തി​രെ തൃ​ശൂ​രി​ൽ പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ​ദ്വീ​പി​ൽ ജൈ​വാ​യു​ധം പ്ര​യോ​ഗി​ച്ചു​വെ​ന്ന രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ർ​ശം ന​ട​ത്തി​യ ല​ക്ഷ​ദ്വീ​പി​ലെ ന​ടി ഐ​ഷ സു​ൽ​ത്താ​ന​ക്കെ​തി​രെ തൃ​ശൂ​രി​ൽ പോ​ലീ​സി​നു പ​രാ​തി.

തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നീ​ഷ്കു​മാ​റാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

ജൂ​ണ്‍ ഏ​ഴി​നു ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി​യാ​യ ഐ​ഷ സു​ൽ​ത്താ​ന രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി.

രാ​ജ്യം കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്പോ​ൾ അ​തി​നെ ത​ക​ർ​ക്കാ​നും താ​ളം തെ​റ്റി​ക്കാ​നും മ​നഃ​പൂ​ർ​വം വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ദ്ധ​യും ക​ലാ​പ​വും ഉ​ണ്ടാ​ക്കി ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യേ​യും അ​ട്ടി​മ​റി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

ഉ​ട​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment