വനിതാ കേണലിന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പാക്കിസ്ഥാന്‍ ചാരന്‍ ആവശ്യപ്പെട്ടത് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍; ഐഎസ്‌ഐ ഏജന്റിനെ രഹസ്യനീക്കത്തില്‍ സൈന്യം കുടുക്കി

ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലങ്കില്‍ കരസേനയിലെ വനിതാ കേണലിന്റെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി(ഐ എസ് ഐ) ഏജന്റ്. കേണലിന്റെ പരാതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടപടിയെടുത്ത് പട്ടാളവും ഡല്‍ഹി പോലീസും. ഒടുവില്‍ ഭീക്ഷണിപ്പെടുത്തിയ ഐ എസ് ഐ ഏജന്റിനെ പിടികൂടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മുഹമ്മദ് പര്‍വേസ് എന്ന പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി(ഐ എസ് ഐ) ഏജന്റാണ് പിടിയിലായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനാണത്രെ ഇയാള്‍ വനിതാ കേണലിനോട് ആവശ്യപ്പെട്ടത്. അല്ലങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് കേണല്‍ പോലീസില്‍ പരാതിപ്പെടുകയും ഇയാളെ വടക്കന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി മഹലില്‍നിന്ന് സെപ്റ്റംബര്‍ 13 ന് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണ ഡല്‍ഹിയിലെ ദ്വാരകസ്വദേശിനിയാണ് വനിതാ കേണല്‍. പരിചയമില്ലാത്ത രണ്ട് നമ്ബറുകളില്‍നിന്ന് ഫോണ്‍ വന്നിരുന്നതായും ഇക്ത ശര്‍മ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍നിന്ന് സന്ദേശങ്ങള്‍ വന്നതായും കേണല്‍ പോലീസിന് മൊഴി നല്‍കി. ഈ രണ്ടു നമ്പറുകളില്‍നിന്നും ഇക്താ ശര്‍മ എന്ന ഫെയ്‌സ്ബുക്ക് വിലാസത്തില്‍നിന്നും മോര്‍ഫ് ചെയ്ത അശ്ലീലദൃശ്യങ്ങള്‍ ലഭിച്ചതായി കേണല്‍ പറയുന്നു. ഈ രണ്ടു നമ്ബറുകളും ബ്ലോക്ക് ചെയ്തപ്പോള്‍ മകളുടെ ഫെയ്‌സ്ബുക്കിലേക്കും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചെന്നും കേണല്‍ പരാതിയില്‍ പറയുന്നു. കേസ് സൈന്യം ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റിന് കൈമാറിയിട്ടുണ്ട്. വനിത കേണലിന്റെ പരാതിയില്‍ റോയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts