ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ആ​ശ​ങ്ക; ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ​ക്കു ക്ഷാ​മം; ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​താ​ണു പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി വി​ത​ര​ണം ദി​വ​സേ​ന നി​രീ​ക്ഷി​ക്കാ​നും പൂ​ഴ്ത്തി​വ​യ്പു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്കു ക്ഷാ​മം നേ​രി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ​ക്കാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഭൂ​രി​ഭാ​ഗം ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ വി​റ്റു​തീ​ർ​ന്നു. ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഉ​ട​ൻ വീ​ടു​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളു​ടെ വി​ല്പ​ന വ​ർ​ധി​പ്പി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം
പാ​ച​ക​വാ​ത​ക ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ലെ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​ക്കാ​ർ​ക്കു ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.ദോ​ശ, ച​പ്പാ​ത്തി, പൂ​രി തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പി​ജി ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​ച്ച് ഭ​ക്ഷ​ണ​വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ഈ ​താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണം. 25,000ലേ​റെ പി​ജി​ക​ളാ​ണു ബം​ഗ​ളൂ​രു​വി​ലു​ള്ള​ത്.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി കേ​ന്ദ്രം
വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഡി​ജി​പി​മാ​രു​ടെ​യും അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു ത​ട​യാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂ​മും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ എ​ൽ​പി​ജി ആ​വ​ശ്യ​ത്തി​ന്‍റെ 62 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​താ​ണു നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ എ​ൽ​പി​ജി ക​ൺ​ട്രോ​ൾ ഓ​ർ​ഡ​ർ പ്ര​കാ​രം, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​നും റി​ഫൈ​ന​റി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റു വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ങ്കി​ലും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ളെ ബാ​ധി​ക്കാ​തെ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

Related posts

Leave a Comment