പ​ർ​പ്പി​ൾ വ​സ​ന്തം…​ജ​ക്രാ​ന്ത പൂ​ക്ക​ൾ പ​ന്ത​ൽ​വി​രി​ച്ച് മ​റ​യൂ​രി​ലെ പാ​ത​ക​ൾ;’​ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം ക​വ​രു​ന്ന​ത് ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ പൂ​ക്ക​ൾ

മ​റ​യൂ​ർ: റോ​ഡി​നി​രുവ​ശ​ത്തു​മു​ള്ള മ​ല​നി​ര​ക​ളി​ലെ പ​ച്ച​പ്പും കോ​ട​മ​ഞ്ഞു​മാ​യി പ്ര​ശ​സ്ത​മാ​യ മൂ​ന്നാ​ർ ഇ​ത്ത​വ​ണ​യും മാ​ർ​ച്ചി​ലേ​ക്കു ക​ട​ന്ന​തോ​ടെ മ​റ്റൊ​രു നി​റ​ത്തി​ലേ​ക്ക് മാ​റു​ന്നു. ശി​ശി​ര​ത്തി​ന്‍റെ ക​ടും ചു​വ​പ്പ് മാ​റി പാ​ത​യോ​ര​ങ്ങ​ൾ നീ​ല – പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള ജ​ക്രാ​ന്ത പൂ​ക്ക​ളു​ടെ പ​ന്ത​ലാ​യി മാ​റി. മൂ​ന്നാ​ർ – മ​റ​യൂ​ർ റൂ​ട്ടി​ലെ ഉ​മി​യാം​മ​ല​യു​ടെ താ​ഴ് വ​ര​യി​ലു​ള്ള വാ​ഗ​വ​രൈ​യാ​ണ് ജ​ക്രാ​ന്ത മ​ര​ങ്ങ​ൾ പൂ​വി​ട്ട് നി​ൽ​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യു​ടെ കേ​ന്ദ്രം.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂടെയുള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​ല​ക​ൾ പൂ​ർ​ണ​മാ​യി കൊ​ഴി​ഞ്ഞ് ഉ​യ​ര​മു​ള്ള മ​ര​ച്ചി​ല്ലക​ൾ നി​റ​യെ നീ​ല, പ​ർ​പ്പി​ൾ പൂ​ക്ക​ളാ​ണ്. “വാ​ഗ’ എ​ന്ന ത​മി​ഴ് വാ​ക്കി​ന​ർ​ഥം പാ​റ​ക്കെ​ട്ടെ​ന്നും “വ​രൈ’ എ​ന്ന​തി​ന​ർ​ഥം പാ​റ​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശം എ​ന്നു​മാ​ണ്. ഇ​വ കൂ​ടി​ച്ചേ​ർ​ന്നാ​ണ് ഈ ​ദേ​ശ​നാ​മം ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ്രാ​ദേ​ശി​ക​മാ​യി “നീ​ല​വാ​ക” അ​ഥ​വാ “നീ​ല ഗു​ൽ​മോ​ഹ​ർ” എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​വൃ​ക്ഷം ഏ​ക​ദേ​ശം 50 അ​ടി ഉ​യ​രം വ​രെ വ​ള​രും.

ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ (ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ബൊ​ളീ​വി​യ) സ്വ​ദേ​ശി​യാ​യ ഈ ​വൃ​ക്ഷം കൊ​ളോ​ണി​യ​ൽ കാ​ല​ത്ത് ബ്രി​ട്ടീ​ഷു​കാ​ർ മൂ​ന്നാ​ർ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി പാ​ത​യോ​ര​ങ്ങ​ളി​ലും ബം​ഗ്ലാ​വു​ക​ൾ​ക്ക് സ​മീ​പ​വും ന​ട്ട​താ​ണ്. ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ (ഓ​സ്ട്രേ​ലി​യ, സൗ​ത്ത് ആ​ഫ്രി​ക്ക, കാ​ലി​ഫോ​ർ​ണി​യ) അ​ല​ങ്കാ​ര വൃ​ക്ഷ​മാ​യി വ​ള​രു​ന്നു.

കേ​ര​ള​ത്തി​ലെ മ​റ​യൂ​ർ – മൂ​ന്നാ​ർ റൂ​ട്ടി​ൽ പ​ള്ളി​വാ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഈ ​പൂ​ക്ക​ളു​ടെ മ​ജി​ക് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. മാ​ർ​ച്ച്-ഏ​പ്രി​ൽ മാസ ങ്ങളിലാ​ണ് പൂ​ക്ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ള​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ജ​ക്രാ​ന്ത മ​ര​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment