‘ഫു​ട്പാ​ത്തി​ലും സ്റ്റേ​ഷ​നു​ക​ളി​ലും ഉ​റ​ക്കം, മൂ​ന്ന് ദി​വ​സം പ​ട്ടി​ണി’: ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പ​ഴ​യ​കാ​ല ജീ​വി​തം പ​റ​ഞ്ഞ് ഷ​ബാ​ന ആ​സ്മി

ജീ​വി​ത​ത്തി​ന്‍റെ ക​ഠി​ന​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും ദാ​രി​ദ്ര്യ​ത്തെ​യും അ​തി​ജീ​വി​ച്ച് ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ലേ​ക്ക് എ​ത്തി​യ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​റി​ന്‍റെ കൗ​മാ​ര​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച് ന​ടി ഷ​ബാ​ന ആ​സ്മി. അ​ദ്ദേ​ഹ​ത്തി​ന്‍റെ 81-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പി​ലാ​ണ് ബോം​ബെ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ വെ​റും 27 പൈ​സ​യു​മാ​യി വ​ന്നി​റ​ങ്ങി​യ ആ ​പ​ഴ​യ കാ​ലം ന​ടി അ​നു​സ്മ​രി​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ മും​ബൈ​യി​ലെ​ത്തി​യ കാ​ല​ത്ത് ജാ​വേ​ദ് അ​ക്ത​ർ നേ​രി​ട്ട ക​ഠി​ന​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഷ​ബാ​ന അ​സ്മി തു​റ​ന്ന് പ​റ​ഞ്ഞ​ത്. വെ​റും 27 പൈ​സ​യു​മാ​യാ​ണ് പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​ർ മും​ബൈ​യി​ലെ​ത്തി​യ​തെ​ന്നും ഫു​ട്പാ​ത്തു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​റ​ങ്ങി​യി​രു​ന്നെ​ന്നും ഒ​രി​ക്ക​ൽ മൂ​ന്ന് ദി​വ​സം ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​യേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

ചെ​റു​പ്പ​ക്കാ​ര​നാ​യ ജാ​വേ​ദ് അ​ക്ത​റി​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ഷ​ബാ​ന അ​സ്മി കു​റി​പ്പ് ആ​രം​ഭി​ച്ച​ത്. 1964 ഒ​ക്ടോ​ബ​ർ 4… വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ബോം​ബെ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി. പോ​ക്ക​റ്റി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് 27 പൈ​സ എ​ന്നാ​ണ് ഷ​ബാ​ന കു​റി​ച്ച​ത്. മും​ബൈ​യി​ലെ ആ​ദ്യ​കാ​ല ജീ​വി​ത​ത്തി​ൽ ജാ​വേ​ദ് അ​ക്ത​ർ നേ​രി​ട്ട നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ചും ഷ​ബാ​ന അ​സ്മി കു​റി​പ്പി​ൽ പ​റ​യു​ന്നു. ജീ​വി​തം അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി ക​ഠി​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഫു​ട്പാ​ത്തു​ക​ളി​ലും റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലും പ​ല സ്റ്റു​ഡി​യോ​ക​ളു​ടെ കോ​മ്പൗ​ണ്ടു​ക​ളി​ലു​മാ​യി​രു​ന്നു അ​ദ്ദേ​ഹം ഉ​റ​ങ്ങി​യി​രു​ന്ന​ത്.

ഒ​രി​ക്ക​ൽ മൂ​ന്ന് ദി​വ​സം ക​ഴി​ക്കാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പോ​ലും കീ​റി​പ്പ​റി​ഞ്ഞ​താ​യി​രു​ന്നു ഷ​ബാ​ന കു​റി​ച്ചു. ജീ​വി​ത​ത്തി​ൽ എ​ല്ലാം ഉ​പേ​ക്ഷി​ക്കാ​മെ​ന്ന് തോ​ന്നി​യ ഒ​രു ഘ​ട്ട​ത്തി​ൽ ജാ​വേ​ദ് അ​ക്ത​ർ സ്വ​യം പ​റ​ഞ്ഞ വാ​ക്കു​ക​ളും ഷ​ബാ​ന പ​ങ്കു​വെ​ച്ചു. വെ​റു​തെ മ​രി​ക്കാ​നാ​യി മാ​ത്ര​മ​ല്ല ഞാ​ൻ ജ​നി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളും മാ​റും എ​ന്ന് അ​ദ്ദേ​ഹം സ്വ​യം പ​റ​ഞ്ഞു​വെ​ന്നും ഒ​ടു​വി​ൽ അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും ഷ​ബാ​ന പ​റ​ഞ്ഞു.

1964 ഒ​ക്ടോ​ബ​ർ 4ന് 19​കാ​ര​നാ​യ ജാ​വേ​ദ് അ​ക്ത​ർ ഒ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ മും​ബൈ​യി​ലെ​ത്തി​യ​തും 2026 ഒ​ക്ടോ​ബ​ർ 4ന് ​ഇ​ന്ത്യ​യ്ക്ക് നി​ര​വ​ധി മി​ക​ച്ച സി​നി​മ​ക​ളും അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളും സ​മ്മാ​നി​ച്ച വ്യ​ക്തി​യാ​യി അ​ദ്ദേ​ഹം മാ​റി​യ​തും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഷ​ബാ​ന കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​താ​ണ് ജാ​വേ​ദ് അ​ക്ത​റി​ന്‍റെ ക​ഥ. ചി​ല യാ​ത്ര​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് ഏ​താ​ണ്ട് ഒ​ന്നു​മി​ല്ലാ​തെ​യാ​ണ്. ഒ​രു സ്വ​പ്നം മാ​ത്രം കൈ​മു​ത​ലാ​യി. അ​ദ്ദേ​ഹ​ത്തി​ന് അ​ത് സാ​ധി​ച്ചെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കും സാ​ധി​ക്കും. ഒ​രി​ക്ക​ലും തോ​ൽ​വി സ​മ്മ​തി​ക്ക​രു​ത് ഷ​ബാ​ന അ​സ്മി കു​റി​ച്ചു.

ഷ​ബാ​ന അ​സ്മി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് ജാ​വേ​ദ് അ​ക്ത​ർ തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​ണി ഇ​റാ​നി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. 1972ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഈ ​ബ​ന്ധ​ത്തി​ൽ സം​വി​ധാ​യി​ക സോ​യ അ​ക്ത​റും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റും ജ​നി​ച്ചു. 1978ൽ ​ജാ​വേ​ദ് അ​ക്ത​റും ഹ​ണി ഇ​റാ​നി​യും വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ​മോ​ച​നം ല​ഭി​ച്ച​ത് 1985ലാ​ണ്. അ​തേ​സ​മ​യം ജാ​വേ​ദ് അ​ക്ത​ർ 1984ലാ​ണ് ഷ​ബാ​ന അ​സ്മി​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

Related posts

Leave a Comment