സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്തെ​ന്ന് പ​രാ​തി: പു​ന​ലൂ​ർ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ല്ലം: വീ​ണ്ടും മോ​ര്‍​ഫിം​ഗ് പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ള്‍. സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഫോ​ട്ടോ​യെ​ടു​ത്ത് മോ​ര്‍​ഫ് ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യാ​ണ് വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

മൂ​ന്നാം​വ​ര്‍​ഷ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ദ്യാ​ര്‍​ഥി എ​സ്. അ​ച്യു​തി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി.

കു​ട്ടി​ക​ളു​ടെ പ​രാ​തി​ക്ക് പി​ന്നാ​ലെ അ​ക്കാ​ദ​മി​ക്ക് കൗ​ണ്‍​സി​ല്‍ ചേ​രു​ക​യും പ്ര​തി​യു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ അ​വി​ടെ‌​വ​ച്ച് കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ച്യു​ത് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു എ​ന്ന് സ​മ്മ​തി​ച്ച​ത്. കാ​ക്ക​നാ​ട് ഭാ​ര​ത് മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന മോ​ര്‍​ഫിം​ഗി​ന് സ​മാ​ന​മാ​യ വ്യാ​പ്തി ഉ​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഉ​ട​ന്‍ ത​ന്നെ കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ക്കും.

Related posts

Leave a Comment