ശ്രീ​നി​യു​ടെ വി​ദ്യാ​രം​ഭ​വും എ​ന്‍റെ സി​നി​മാ​രം​ഭ​വും: ശ്രീ​നി​വാ​സ​ന്‍റെ ഓ​ർ​മ​യി​ൽ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്

മ​ല​യാ​ള സി​നി​മ​യു​ടെ ബ​ഹു​മു​ഖ പ്ര​തി​ഭ ശ്രീ​നി​വാ​സ​ന്‍റെ ഓ​ർ​മ​ക​ളി​ൽ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്. വ​ട​ക്കു​നോ​ക്കി യ​ന്ത്ര​ത്തി​ൽ അ​സോ​സി​യേ​റ്റ് ആ​യി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തു മു​ത​ലാ​ണ് ശ്രീ​നി​വാ​സ​നും ജ​യ​രാ​ജും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​രം​ഭം. അ​ന്നു മു​ത​ൽ ഇ​ന്നു​വ​രെ ആ ​കൂ​ട്ടു​കെ​ട്ടി​ന് ഒ​ട്ടും മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല.

ശ്രീ​നി​വാ​സ​നു​മൊ​ത്തു​ള്ള ജ​യ​രാ​ജി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്നും പ​ത്ത​ര​മാ​റ്റ് തി​ള​ക്കം. ജ​യ​രാ​ജി​ന്‍റെ ആ​ദ്യ സി​നി​മ വി​ദ്യാ​രം​ഭ​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യ​ത് ശ്രീ​നി​വാ​സ​നാ​ണ്. നി​ർ​മാ​താ​ക്ക​ളാ​യ സെ​വ​ൻ അ​ർ​ട്സ് വി​ജ​യ കു​മാ​ർ, കെ. ​ടി. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും അ​ദ്ദേ​ഹ​മാ​ണ്. ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ മു​ൻ പ​ന്തി​യി​ലാ​ണ് ശ്രീ​നി​വാ​സ​നു​ള്ള സ്ഥാ​ന​മെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യ്ക്ക് ഏ​റ്റ​വും വ​ലി​യ ടേ​ണിം​ഗ് പോ​യി​ന്‍റ് ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​ക​ളു​ടെ ഉ​ദ​യ​ത്തോ​ടെ​യാ​ണ്. എ​ത്ര സീ​രി​യ​സ് വി​ഷ​യ​ത്തെ​യും അ​തി​ന്‍റെ പ്രാ​ധാ​ന്യം ഒ​ട്ടും കു​റ​യ്ക്കാ​തെ കൊ​ള്ളേ​ണ്ടി​ട​ത്ത് കൊ​ള്ളി​ച്ച് ഹാ​സ്യ​വ​ത്ക​രി​ക്കാ​ൻ തു​ട​ക്ക​മി​ട്ട​തും ശ്രീ​നി​യാ​ണ്. ശ്രീ​ന​വാ​സ​ന്‍റെ ക​ഥ​ക​ൾ മി​ക്ക​തും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ മു​ൻ നി​ർ​ത്തി​യാ​ണ്. രാ​ഷ്ട്രീ​യ​ക്കാ​ര​നും ഗ്രാ​മീ​ണ​നും ക​ർ​ഷ​ക​നും ക​ച്ച​വ​ട​ക്കാ​ര​നു​മെ​ല്ലാം ശ്രീ​നി​യു​ടെ ക​ഥ​ക​ളി​ൽ ഭ​ദ്ര​മാ​യി​രു​ന്നു.

സി​നി​മ ക​ഴി​ഞ്ഞാ​ൽ ശ്രീ​നി​വാ​സ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ്നേ​ഹി​ച്ച ഒ​ന്നാ​ണ് സ്പോ​ർ​ട്സ്. കാ​യി​ക പ്രേ​മി ആ​യി​രു​ന്ന അ​ദ്ദേ​ഹം പി.​ടി. ഉ​ഷ​യു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ശ്രീ​നി​വാ​സ​നു​മൊ​ത്ത് പി.​ടി ഉ​ഷ​യു​ടെ വീ​ട്ടി​ൽ പോ​യ​ത് ഇ​ന്ന​ലെ ന​ട​ന്ന പോ​ലെ തോ​ന്നു​ന്നു. അ​വി​ടെ​യെ​ത്തി പി.​ടി. ഉ​ഷ​യു​ടെ ട്രോ​ഫി​ക​ളും പു​ര​സ്കാ​ര​ങ്ങ​ളു​മൊ​ക്കെ കൊ​ച്ചുകു​ട്ടി നോ​ക്കു​ന്ന കൗ​തു​ക​ത്തോ​ടെ ശ്രീ​നി നോ​ക്കി നി​ന്ന​ത് ഇ​ന്നും മാ​യാ​ത്ത ഫ്രെ​യി​മാ​യി മ​ന​സി​ലു​ണ്ട്.

ന​ട​ൻ അ​ഗ​സ്റ്റി​ൻ, ശ്രീ​നി​വാ​സ​ൻ, ഞാ​നും കൂ​ടി വ​യ​നാ​ട് ഒ​രു യാ​ത്ര പോ​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ൾ മൂ​വ​രും ത​മ്മി​ൽ ഒ​രു​പാ​ട് സം​സാ​രി​ച്ചു. ഒ​രു​പാ​ട് ക​ഥ​ക​ൾ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ശ്രീ​നി​യു​ടെ മ​ന​സി​ൽ പ​ട​ർ​ന്ന തി​ര​ക്ക​ഥ​യാ​ണ് പി​ന്നീ​ട് മി​ഥു​ന​മാ​യി നി​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ കൊ​ഴി​ഞ്ഞു​പോ​യാ​ലും ദി​വ​സ​ങ്ങ​ൾ ക​ട​ന്നാ​ലും ഇ​ന്നും എ​ന്നും ശ്രീ​നി​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കും. അ​ത്ര​യ്ക്ക് വ​ലു​താ​ണ് അ​ദ്ദേ​ഹ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം എ​ന്ന് ജ​യ​രാ​ജ് പ​റ​ഞ്ഞു.

കാ​വ്യാ ദേ​വ​ദേ​വ​ൻ

Related posts

Leave a Comment