ജയസൂര്യയുടെ കായൽ കൈയേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ

കൊച്ചി: ചെലവന്നൂർ കായൽ കൈയേറി നടൻ ജയസൂര്യ നിർമിച്ച മതിൽ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

ജ​​​യ​​​സൂ​​​ര്യ കാ​​​യ​​​ൽ കൈ​​​യേ​​​റി നി​​​ർ​​​മി​​​ച്ച ബോ​​​ട്ട്ജെ​​​ട്ടി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെ​​​ട്ടി പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​നു​​​ള്ള കൊച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ട്രൈ​​​ബ്യൂ​​​ണ​​​ൽ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​യിരുന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ നടപടി.

അ​​തേ​​സ​​മ​​യം കൈ​​യേ​​റ്റ​​​മാ​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യു​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ജെ​​​ട്ടി​​​യോ​​​ട് ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച ചു​​​റ്റു​​​മ​​​തി​​​ൽ പൊ​​​ളി​​​ച്ചി​​രുന്നില്ല. ഈ മതിൽ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കൊ​​​ച്ചു​​​ക​​​ട​​​വ​​​ന്ത്ര ഭാ​​​ഗ​​​ത്തെ വീ​​​ടി​​​നു സ​​​മീ​​​പം ജ​​​യ​​​സൂ​​​ര്യ കാ​​​യ​​​ൽ കൈ​​യേ​​​റി ബോ​​​ട്ട്ജെ​​​ട്ടി നി​​​ർ​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് 2013 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നാ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗി​​​രീ​​​ഷ് ബാ​​​ബു കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കൈ​​യേ​​റ്റം ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ ജെ​​​ട്ടി പൊ​​​ളി​​​ച്ച് നീ​​​ക്കാ​​ൻ 2014 ഫെ​​​ബ്രു​​​വ​​​രി 21ന് ​​​ജ​​​യ​​​സൂ​​​ര്യ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. നോ​​​ട്ടീ​​​സ് കൈ​​​പ്പ​​​റ്റാ​​​തി​​​രു​​​ന്ന​​​തോ​​​ടെ ജൂ​​​ണി​​​ൽ വീ​​​ണ്ടും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. പി​​​ന്നീ​​​ട് ഒ​​​ന്ന​​​ര വ​​​ർ​​​ഷം തു​​​ട​​​ർ ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ല.

ഇ​​​തി​​​നെ​​​തി​​​രെ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ 2015 ഡി​​​സം​​​ബ​​​ർ 18ന് ​​​തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. കൈ​​യേ​​​റ്റം ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടും വേ​​​ണ്ട ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​തെ കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നും കൈ​​യേ​​റ്റ​​ക്കാ​​​ര​​​നും ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​ണ​​​യ​​​ന്നൂ​​​ർ താ​​​ലൂ​​​ക്ക് സ​​​ർ​​​വേ​​​യ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യ​​​ർ കൈ​​യേ​​​റ്റം സ്ഥി​​​രീ​​​ക​​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ക്ക് ന​​​ൽ​​​കി. മൂ​​​ന്നേ​​​മു​​​ക്കാ​​​ൽ സെ​​​ന്‍റ് കാ​​​യ​​​ൽ കൈ​​യേ​​​റി നാ​​​ല് തൂ​​​ണു​​​ക​​​ളും മു​​​ക​​​ളി​​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് പ്ലാ​​​റ്റ്ഫോ​​​മും മേ​​​ൽ​​​ക്കൂ​​​ര​​​യും നി​​​ർ​​​മി​​​ച്ചെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2016 ഫെ​​​ബ്രു​​​വ​​​രി 26ന് ​​​കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് വിം​​​ഗി​​​ന് കൈ​​​മാ​​​റി.

ഇ​​​തി​​​നി​​​ടെ 2016 ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നു കൈ​​യേ​​റ്റം പൊ​​​ളി​​​ച്ചു നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജ​​​യ​​​സൂ​​​ര്യ​​​ക്ക് അ​​​ന്തി​​​മ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ​​​തി​​​രെ ജ​​​യ​​​സൂ​​​ര്യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ട്രൈബ്യൂ​​​ണ​​​ലി​​​നെ സ​​​മീ​​​പി​​​ച്ചു സ്റ്റേ ​​​വാ​​​ങ്ങി.

തു​​​ട​​​ർ​​​ന്ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 27ന് ​​​സ്റ്റേ നീ​​​ക്കി​​​ക്കൊ​​​ണ്ട് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. കൈ​​യേ​​റ്റം പൊ​​​ളി​​​ച്ചു നീ​​​ക്കാ​​​ൻ ജ​​​യ​​​സൂ​​​ര്യ സ്വ​​​യം ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നേ​​​രി​​​ട്ടെ​​​ത്തി ജെ​​​ട്ടി പൊ​​​ളി​​​ച്ചു​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts