കൊ​ക്ക​യാ​റ്റി​ൽ വീ​ണ്ടും പു​ലി; ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​തെ​ന്ന് സു​രേ​ഷ്

കൊ​​ക്ക​​യാ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ വീ​​ണ്ടും പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ല​​ര​​യോ​​ടെ കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് സ​​മീ​​പം മ​​റ്റ​​ത്തി​​ൽ സു​​രേ​​ഷി​​ന്‍റെ വീ​​ടി​​ന്‍റെ പി​​ൻ​​വ​​ശ​​ത്താ​​ണ് പു​​ലി​​ക​​ളെ ക​​ണ്ട​​താ​​യി പ​​റ​​യു​​ന്ന​​ത്. വീ​​ടി​​നോ​​ട് ചേ​​ർ​​ന്ന് കൂ​​ട്ടി​​ൽ കെ​​ട്ടി​​യി​​രു​​ന്ന ആ​​ടു​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള കരച്ചിൽ കേ​​ട്ടാ​​ണ് സു​​രേ​​ഷും ഭാ​​ര്യ​​യും എ​​ഴു​​ന്നേ​​റ്റ​​ത്.

ലൈ​​റ്റി​​ട്ട​​ശേ​​ഷം ജ​​ന​​ലി​​ലൂ​​ടെ നോ​​ക്കു​​മ്പോ​​ൾ ആ​​ട്ടി​​ൻ​​കൂ​​ടി​​നു സ​​മീ​​പം ഒ​​രു പു​​ലി​​യെ ക​​ണ്ടു. മ​​റ്റൊ​​രു പു​​ലി വീ​​ടി​​ന് പു​​റ​​കു​​വ​​ശ​​ത്തെ തോ​​ട്ടി​​ലെ പാ​​റ​​യു​​ടെ മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ന്ന​​താ​​യും ക​​ണ്ട​​താ​​യി വീ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.വീ​​ട്ടു​​കാ​​ർ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തോ​​ടെ പു​​ലി​​ക​​ൾ തോ​​ടി​​ന് മ​​റു​​ക​​ര ക​​യ​​റി മ​​റ​​ഞ്ഞെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു. പു​​ലി​​യു​​ടേ​​തെ​​ന്നു ക​​രു​​തു​​ന്ന കാ​​ൽ​​പ്പാ​​ടു​​ക​​ൾ തോ​​ടി​​ന് സ​​മീ​​പ​​മു​​ണ്ട്. തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും കാ​​മ​​റ സ്ഥാ​​പി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.

മൂ​​ന്നാ​​ഴ്ച മു​​ന്പ് ഇ​​തി​​നു​​സ​​മീ​​പം പു​​ളി​​ക്ക​​ത്ത​​ട​​ത്ത് പു​​ലി​​യെ ക​​ണ്ടി​​രു​​ന്നു. അ​​ന്ന് നാ​​ട്ടു​​കാ​​ർ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. മു​​ന്പ് പ​​ല​​ത​​വ​​ണ കൊ​​ക്ക​​യാ​​ർ, കൂ​​ട്ടി​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പു​​ലി​​യെ ക​​ണ്ട​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ക​​യും വ​​നം വ​​കു​​പ്പ് ഇ​​ത് സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Related posts

Leave a Comment