അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം; യു​വ ഡോ​ക്ട​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും


കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബി​കോം വി​ദ്യാ​ര്‍​ഥി​നി ജാ​സ്‌​ലി​യ ജോ​ണ്‍​സ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​റോ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​മെ​ന്ന് പോ​ലീ​സ്.അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചു ദി​വ​സം ആ​യി​ട്ടും സി​റി​യ​ക് ഒ​ളി​വി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ അ​തി​ര​മ്പു​ഴ​യി​ലെ സി​റി​യ​ക്കി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഡോ​ക്ട​റെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജാ​സ്‌​ലി​യ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തു​റ​വൂ​രി​ല്‍ നി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്.

ചാ​ലാ​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ കാ​റി​ല്‍ സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യ​പി​ച്ച​തി​ന് തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യെ​ന്നും അ​ങ്ക​മാ​ലി എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.


എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജാ​സ്‌​ലി​യ അ​ങ്ക​മാ​ലി മോ​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി.​കോം വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന ജാ​സ്‌​ലി​യ, ഫെ​ബ്രു​വ​രി 28ന് ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ങ്ക​മാ​ലി ടെ​ല്‍​ക് ജം​ഗ്ഷ​നി​ല്‍ വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന ജാ​സ് ലി​യ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​വ​യ​വ ദാ​ന​ത്തി​ലൂ​ടെ നാ​ല് പേ​ര്‍​ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യാ​ണ് ജാ​സ്‌​ലി​യ യാ​ത്ര​യാ​കു​ന്ന​ത്.

Related posts

Leave a Comment