ആ ദയനീയചിത്രം വൈറലായി; അഭയാർഥിബാലന് ജിംനേഷ്യത്തിൽ ആജീവനാന്ത അംഗത്വം

തു​ർ​ക്കി​യി​ലെ പാതയോരത്തു നി​ന്ന് ജിംനേഷ്യത്തിലേക്കു നോ​ക്കി നി​ൽ​ക്കു​ന്ന സി​റി​യ​ൻ അ​ഭ​യാ​ർ​ഥി ബാ​ല​ന്‍റെ ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചർച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്സ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ​അഭയാർഥിബാ​ല​ന് ഇ​തേ ജിം​നേ​ഷ്യ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ല​ഭി​ച്ചു.

സി​റി​യ​യിലെ ആഭ്യന്തരയു​ദ്ധ​ത്തെ തു​ട​ർ​ന്ന് തു​ർ​ക്കി​യി​ലേ​ക്കു പലാ​യ​നം ചെ​യ്ത മൊ​ഹ​മ്മ​ദ് ഖാലിദ് എ​ന്ന പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ൽ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചി​ത്രം ജി​മ്മി​ന്‍റെ ഉ​ട​മ​യും കാ​ണു​വാ​ൻ ഇ​ട​യാ​യി. തു​ട​ർ​ന്ന് ഈ ​ബാ​ല​നെ ആ​ർ​ക്കെ​ങ്കി​ലും അ​റി​യാ​മോ എ​ന്നു ചോ​ദി​ച്ച് അദ്ദേഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​ചി​ത്രം പ​ങ്കു​വ​യ്ക്കു​ക​യും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ​ജി​മ്മി​ൽ ആ​ജി​വ​നാ​ന്ത അം​ഗ​ത്വം സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൊ​ഹ​മ്മ​ദി​നൊ​പ്പ​മു​ള്ള ചി​ത്രവും അദ്ദേഹം പങ്കുവച്ചു.

ശ​രീ​ര​ത്തി​ന്‍റെ അമിതവണ്ണം കു​റ​യ്ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നാ​ണ് മൊ​ഹ​മ്മ​ദ് പ​റ​യു​ന്ന​ത്. ഇതിനായി ജിംനേഷ്യം അധികൃതർ അവന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Related posts