മഞ്ഞപ്പടയുടെ ഹോസൂട്ടന്‍ സ്പാനിഷ് ക്ലബില്‍, ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് മൗനം

josuകേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ജോസൂട്ടന്‍ ഹോസു കുര്യാസ് പുതിയ ക്ലബിലേക്ക്. സ്പാനിഷ് ക്ലബ്ബായ എക്‌സ്ട്രിമദുര യു.ഡിയുമായാണ് ഹോസു കരാറൊപ്പിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബുമായി കരാറിലെത്തിയ കാര്യം ഹോസു പുറത്തു വിട്ടത്. ഈ സീസണ്‍ അവസാനം വരെയാണ് ഹോസു സ്‌പെയ്‌നിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സ്ട്രിമദുര യു.ഡിയില്‍ കളിക്കുക. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ ഹോസുവിന് കേരളത്തിനായി ഐഎസ്എലില്‍ കളിക്കാനാകും.

കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്‌റ്റേഴ്‌സിനായി ഹോസു മികച്ച കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്കില്‍ തിളങ്ങിയ ഹോസുവിന് പക്ഷേ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല. മഞ്ഞപ്പടയിലേക്ക് തിരിച്ചെത്തുമോയെന്ന ആരാധകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹോസു മറുപടി നല്കിയിട്ടില്ല.

Related posts