സെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി ! പിന്നീട് ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല; ഒടുവില്‍ സലിം കുമാറിനോടു മാപ്പു പറഞ്ഞ് ജ്യോതികൃഷ്ണ…

ഏറെ നാളത്തെ പിണക്കത്തിനു ശേഷം നടന്‍ സലിം കുമാറിനോടു മാപ്പു ചോദിച്ച് നടി ജ്യോതികൃഷ്ണ.”ഏഴ് വര്‍ഷം മുമ്പ് പക്വതയില്ലായ്മ കൊണ്ട് ഉണ്ടായ ചെറിയ വഴക്കും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് ഇതിന് കാരണം. എല്ലാത്തിനും ക്ഷമ ചോദിക്കുന്നുവെന്നും നടി” പറഞ്ഞു.

‘നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ കാരണം മുന്നോട്ടു പോകാറുണ്ട്.

ഈഗോ മാറ്റിവെച്ച് സോറി പറഞ്ഞാല്‍ മനസ്സിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം’.

‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013-ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി.

എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.’

‘വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു

എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു.

അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും സോറി പറയാന്‍ പറ്റിയിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’-ജ്യോതികൃഷ്ണ പറഞ്ഞു.

Related posts

Leave a Comment