പ്ര​സി​ഡ​ന്‍റ് പൊ​ളി​ച്ച റോ​ഡ് മെം​ബ​ർ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി; അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ

രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പൊ​ളി​പ്പി​ച്ച റോ​ഡ് മെ​ംബർ ഇ​ട​പെ​ട്ട് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി. രാ​ജാ​ക്കാ​ട് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​നു മു​ൻ​ഭാ​ഗ​ത്തു​ള്ള റോ​ഡാ​ണ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.2024 മേ​യി​ലാ​ണ് രാ​ജാ​ക്കാ​ട് – പൊ​ന്മു​ടി റോ​ഡി​ൽ പ​മ്പി​നു സ​മീ​പം ഓ​ട​യി​ലെ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് മാ​ധ്യ​മ വാ​ർ​ത്ത ആ​യ​തി​നെത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട്ട് മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ച​ത്.

പ​മ്പു​ട​മ മ​ലി​നജ​ലം ഒാ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​തെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് റോ​ഡും പ​മ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൈ​ൽ വി​രി​ച്ച ഭാ​ഗ​വു​മ​ട​ക്കം ഒ​രു വ​ശ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ളി​ച്ച ഭാ​ഗം ശ​രി​യാ​യി മൂ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ക​യും മെ​റ്റ​ലു​ക​ൾ തെ​റി​ച്ച് ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽനി​ന്നാ​ണ് മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​തെന്നു ക​ണ്ടെ​ത്തി ഓ​ട പൂ​ർ​ണ​മാ​യി മൂ​ടു​ക​യും​ചെ​യ്തു.

ഇ​ള​ക്കി​യ ഭാ​ഗം ശ​രി​യാ​യി ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അപകടത്തി ൽപ്പെട്ട് പ​ല​ർ​ക്കും പ​രി​ക്കേറ്റതി നെത്തുട​ർ​ന്ന് പ​മ്പു​ട​മ പ​ഞ്ചാ​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടൗ​ൺ വാ​ർ​ഡ് മെംബർ ജോ​ഷി ക​ന്യാ​ക്കു​ഴി​യെ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഫ​ണ്ട് സ്വ​രൂ​പി​ച്ച് ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. മെം​ബറെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment