ക​​ബ​​ഡി​​യി​​ൽ ഇരുട്ടടി!

ജ​​ക്കാ​​ർ​​ത്ത: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​ർ ക​​ബ​​ഡി സെ​​മി​​യി​​ൽ പു​​റ​​ത്ത്. ഏ​​ഴ് ത​​വ​​ണ സ്വ​​ർ​​ണം നേ​​ടി​​യ പു​​രു​​ഷ​ന്മാ​​ർ സെ​​മി​​യി​​ൽ ഇ​​റാ​​നു മു​​ന്നി​​ലാ​​ണ് കീ​​ഴ​​ട​​ങ്ങി​​യ​​ത്. സ്കോ​​ർ: 18-27.

ക​​ബ​​ഡി മ​​ത്സ​​ര ഇ​​ന​​മാ​​യി ചേ​​ർ​​ക്ക​​പ്പെ​​ട്ട 1990 ബെ​​യ്ജിം​​ഗ് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ മു​​ത​​ൽ ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു സ്വ​​ർ​​ണം. എ​​ന്നാ​​ൽ, ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഇ​​ന്ത്യ ഇ​​ത്ത​​വ​​ണ വെ​​ങ്ക​​ല​​ത്തി​​ൽ ഒ​​തു​​ങ്ങി. സെ​​മി​​യി​​ൽ കൊ​​റി​​യ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട പാ​​ക്കി​​സ്ഥാ​​നും വെ​​ങ്ക​​ലം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​യെ കാ​​ഴ്ച​​ക്കാ​​രാ​​ക്കി​​യാ​​ണ് ഇ​​റാ​​ൻ താ​​ര​​ങ്ങ​​ൾ ക​​ള​​ത്തി​​ൽ ത​​ക​​ർ​​ത്തു​​വാ​​രി​​യ​​ത്. 2014ൽ ​​ഇ​​ഞ്ചി​​യോ​​ണ്‍ ഗെ​​യിം​​സി​​ന്‍റെ ഫൈ​​ന​​ലി​​ൽ ഇ​​റാ​​നെ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ക​​ബ​​ഡി​​യി​​ലെ ഏ​​ഷ്യ​​ൻ ശ​​ക്തി​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​റാ​​ൻ ക​​ഴി​​ഞ്ഞ ര​​ണ്ട് ഗെ​​യിം​​സി​​ലും വെ​​ള്ളി​​യി​​ലൊ​​തു​​ങ്ങി​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ സ്വ​​ർ​​ണ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​റാ​​ൻ കൊ​​റി​​യ​​യെ നേ​​രി​​ടും.

പ്രോ ​​ക​​ബ​​ഡി ലീ​​ഗ് താ​​ര​​ങ്ങ​​ളു​​ടെ കൊ​​ന്പു​​കോ​​ർ​​ക്ക​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ – ഇ​​റാ​​ൻ പോ​​രാ​​ട്ടം. ഫ​​സെ​​ൽ അ​​ട്രാ​​ചാ​​യ്, അ​​ബോ​​സ​​ർ മി​​ഗ്ഹാ​​നി എ​​ന്നീ പ്രോ ​​ഇ​​ന്ത്യ ക​​ബ​​ഡി താ​​ര​​ങ്ങ​​ൾ ഇ​​റാ​​ന്‍റെ ക​​രു​​ത്താ​​യി. ഇ​​ന്ത്യ​​ക്കൊ​​പ്പം അ​​ജ​​യ് ഠാ​​ക്കൂ​​ർ, പ​​ർ​​ദീ​​പ് ന​​ർ​​വാ​​ൾ, രാ​​ഹു​​ൽ ചൗ​​ധ​​രി, ദീ​​പ​​ക് നി​​വാ​​സ് ഹൂ​​ഡ എ​​ന്നി​​വ​​രും പ്രോ ​​ക​​ബ​​ഡി ലീ​​ഗ് ക​​ളി​​ക്കാ​​രാ​​ണ്.

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ 6-4ന്‍റെ ലീ​​ഡ് ഇ​​ന്ത്യ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 8-8ലും 9-9​​നും ഇ​​റാ​​ൻ ഒ​​പ്പം പി​​ടി​​ക്കു​​ക​​യും പ​​തു​​ക്കെ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.അ​​തേ​​സ​​മ​​യം, വ​​നി​​താ ക​​ബ​​ഡി​​യി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ചൈ​​നീ​​സ് താ​​യ്പേ​​യി​​യെ 27-14നാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്.

Related posts