ആ​ശ്വാ​സ​ത്തോ​ടെ നാ​ട്ടു​കാ​ർ; പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന 70 തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ച്ചെ​ടു​ത്ത് കോ​ർ​പ​റേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക ഷെ​ല്‍​ട്ട​റി​ലേ​ക്കു മാ​റ്റി.

പൂ​ങ്കു​ളം വ​ണ്ടി​ത്ത​ട​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് തെ​രു​വ്‌​നാ​യ്ക്ക​ളെ അ​വ​രു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​വ​ന്നി​രു​ന്ന​ത്.

ഇ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ര്‍​ക്ക് ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 70 ല്‍​പ​രം തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് പോ​ലീ​സു​കാ​രി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി വ​ന്നി​രു​ന്ന​ത്.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ മേ​യ​ര്‍ ഇ​ട​പെ​ട്ട​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പോ​ലീ​സു​കാ​രി​യു​മാ​യി സം​സാ​രി​ച്ചാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Related posts

Leave a Comment