“പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഞാൻ ആ​ള​ല്ല”; പ​രാ​മ​ർ​ശി​ച്ച​തി​ൽ സ​ന്തോ​ഷമുണ്ടെന്ന് കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ താ​ൻ ആ​ള​ല്ലെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ല​തും പ​റ​ഞ്ഞി​ല്ലെ​ന്നും ക​ട​കം​പ​ള്ളി ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​ല്ല. പ്ര​സം​ഗ​ത്തി​ൽ ത​ന്നെ പ​രാ​മ​ർ​ശി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ട​കം​പ​ള്ളി വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും യു​ഡി​എ​ഫി​നെ​യും പ്ര​ധാ​ന​മ​ന്ത്രി മോ​ദി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

Related posts

Leave a Comment