ക​ലാ​ക്ഷേ​ത്ര​യി​ലെ പീ​ഡ​നം ! നാ​ല് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര ആ​ര്‍​ട്‌​സ് കോ​ളേ​ജി​ലെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ നാ​ലു മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

ഹ​രി​പ​ത്മ​ന്‍, ശ്രീ​നാ​ഥ്, സ​ജി​ത്ത് ലാ​ല്‍, സാ​യി കൃ​ഷ്ണ​ന്‍, എ​ന്നീ അ​ധ്യാ​പ​ക​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഹ​രി​പ​ത്മ​നെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മ​റ്റു മൂ​ന്നു പേ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ണ്ടെ​ങ്കി​ലും പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച കോ​ളേ​ജ് ഇ​ന്ന​ലെ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും, അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​തെ കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ നി​ല​പാ​ട് എ​ടു​ത്തു.

പി​ന്നാ​ലെ​യാ​ണ് നാ​ലു പേ​രെ​യും പി​രി​ച്ചു​വി​ടു​ന്ന​ത്. അ​തേ​സ​മ​യം പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ റി​ട്ട​യേ​ര്‍​ഡ് ജ​ഡ്ജി കെ.​ക​ണ്ണ​ന്റെ​യും, മു​ന്‍ ഡി​ജി​പി ല​തി​ക ചാ​ര​ന്റെ​യും അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ച്ചു.

മു​ന്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡ​ന​പ​രാ​തി​യു​യ​ര്‍​ത്തി​യ​ത്. പ​ഠ​ന​കാ​ല​യ​ള​വി​ലും ശേ​ഷ​വും ഒ​രു അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക​മാ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

Related posts

Leave a Comment