തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത​ല്ല; കാ​ടു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റ​ണം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നി​ന്ന് മൃ​ഗ​ശാ​ല മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മൃ​ഗ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന​ത് ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് അ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൃ​ഗ​ശാ​ല നെ​യ്യാ​ർ പോ​ലെ കാ​ടു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന​താ​ണ് ത​ൻ്റെ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മൃ​ഗ​ശാ​ല​യെ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. യൂ​റോ​പ്പി​ലെ പോ​ലെ കെ​യ​ർ ഗി​വിം​ഗ് കോ​ഴ്സു​ക​ൾ കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ ഇ​ൻ്റേ​ൺ​ഷി​പ്പ് കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. പ​ര​മാ​വ​ധി കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment