കളമശേരിയിൽ കെട്ടിടങ്ങൾ നിർമിച്ചത്ചട്ടങ്ങൾ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്; ​ഗ​ര​സ​ഭ​യി​ലെ സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ മെ​ഡി​ക്ക​ൽ കോ​ളജ്, കൊ​ച്ചി സ​ർ​വക​ലാ​ശാ​ല എന്നിവയും ചട്ടങ്ങൾ പാലിച്ചില്ല

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ മെ​ഡി​ക്ക​ൽ കോ​ളജ്, കൊ​ച്ചി സ​ർ​വക​ലാ​ശാ​ല, പ്ര​വ​ർ​ത്ത​നം നി​ല​ച്ച ചാ​ക്കോ​ളാ​സ് സ്പി​ന്നിം​ഗ് മി​ൽ എ​ന്നി​വ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് 2016-17 ലെ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് . ഇ​രു​പ​ത് വ​ർ​ഷം വ​രെ ക​ഴി​ഞ്ഞി​ട്ടും ഈ ​കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി കൃ​ഷി​ഭ​വ​ൻ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​വി​ഷ്കരി​ച്ച എട്ട് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​തെ തു​ക ലാ​പ്സാ​ക്കി ക​ള​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് 60,37,693 രൂ​പ​യാ​ണ് ചെ​ല​വി​ടാ​തി​രു​ന്ന​ത്. ഇ​തി​ൽ രാ​സ​വ​ള​ത്തി​ന് മാ​റ്റി വ​ച്ച ആറ് ല​ക്ഷ​ത്തോ​ളം രൂ​പ​യും ഗ്രോ​ബാ​ഗ് കൃ​ഷി​ക്കാ​യി 33 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് പ്ര​ധാ​നം.

റോ​ഡ് ടൈ​ൽ വി​രി​ക്ക​ൽ, ക​ട്ടിം​ഗ് എ​ന്നി​വ​യി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ദാ​നി പൈ​പ്പ് ലൈ​ൻ ഇ​ടാ​നാ​യി റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് മീ​റ്റ​ർ സ്ക്വ​യ​റി​ന് 1521 രൂ​പ​യാ​ണ് ഈ​ടാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് അം​ഗീ​ക​രി​ച്ച നി​ര​ക്കാ​ണി​ത്. പ​ക്ഷെ ക​മ്പ​നി​യ്ക്ക് അ​നു​കൂ​ല​മാ​യി 884 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

പ​ര​സ്യ​നി​കു​തി പി​രി​ച്ചെ​ടു​ത്തി​ല്ല, സ്വ​കാ​ര്യ പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കി​യി​ട്ടി​ല്ല, വ​സ്തു​നി​കു​തി തെ​റ്റാ​യി നി​ർ​ണ്ണ​യി​ച്ചു, റോ​ഡ് ഡേ​റ്റാ പു​തു​ക്കി​യി​ല്ല എ​ന്നി​വ​യും ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts