എ​ച്ച്1​ബി വി​സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ എന്ത് സംഭവിക്കും ? ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​റു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന്

ക​ലി​ഫോ​ർ​ണി​യ: ദീ​ർ​ഘ​കാ​ല​മാ​യി ക​ലി​ഫോ​ർ​ണി​യാ​യി​ൽ എ​ച്ച്1​ബി  വി​സ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ​ള്ളി സ്വ​ദേ​ശി അ​ന്തു​വാ​ൻ കു​ഴ​ൻ​ഡ സാ​മ(48) ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു.

ഭാ​ര്യ ഷെ​റി​ൻ സേ​വ്യ​റും മ​ക്ക​ളാ​യ അ​നീ​ഷ (19), ജോ​ഷ്വ (12) എ​ന്നി​വ​രോ​ടൊ​പ്പം കാ​ലി​ഫോ​ർ​ണി​യ​യി​ലാ​യി​രു​ന്നു താ​മ​സം.

പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ് 12ന് ​രാ​വി​ലെ 11ന് ​കാ​ലി​ഫോ​ർ​ണി​യ അ​ല​മേ​ഡാ ഫാ​മി​ലി ഫൂ​ണ​റ​ൽ ആ​ന്‍റ് ക്രി​മേ​ഷ​ൻ (സാം​റ്റോ​ഗ) തു​ട​ർ​ന്ന് സാ​ൻ​ഒ​സെ ഓ​ക്ക് ഹി​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്ക​രി​ക്കും.

അ​ന്തു​വാ​ന്‍റെ മ​ര​ണ​ത്തോ​ടെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും അ​മേ​രി​ക്ക​യി​ൽ തു​ട​രു​ന്ന​തി​നു​ള്ള നി​യ​മ സാ​ധ്യ​ത​യി​ല്ല. ര​ണ്ടു കു​ട്ടി​ക​ളും ഇ​ന്ത്യ​യി​ലാ​ണ് ജ​നി​ച്ച​ത്.

12 വ​ർ​ഷ​മാ​യി കാ​ലി​ഫോ​ർ​ണി​യാ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണെ​ങ്കി​ലും എ​ട്ടു വ​ർ​ഷ​മാ​യി ഗ്രീ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

19 വ​യ​സു​ള്ള അ​നീ​ഷ അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​ണെ​ങ്കി​ലും പ​ഠി​ത്തം തു​ട​ര​ണ​മെ​ങ്കി​ൽ എ1 ​വി​സ ല​ഭി​ക്ക​ണം, മാ​ത്ര​മ​ല്ല ഇ​ന്‍റ​ർ നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന വ​ൻ ട്യൂ​ഷ​ൻ ഫീ​സും ന​ൽ​കേ​ണ്ടി വ​രും.

ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​

എ​ച്ച്1​ബി വി​സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ന്തു​വാ​ന്‍റെ കു​ടും​ബ​മെ​ന്ന് സ​ഹ​പ്ര​ർ​ത്ത​ക​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment