കാ​ളി​ദാ​സും ത​രു​ണി​യും ലി​വിം​ഗ് ടു​ഗെ​ത​ര്‍? ഇരുവരും പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് താ​ര​ദ​മ്പ​തി​ക​ളെ​പ്പോ​ലെ​

കാ​ളി​ദാ​സ് ജ​യ​റാ​മും ത​രുണി​യും ലി​വിം​ഗ് ടു​ഗെ​ത​ര്‍ റി​ലേ​ഷ​നി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍!

അ​ടു​ത്തി​ടെ ചെ​ന്നൈ​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ഇ​രു​വ​രും ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. വാ​ര്‍​ത്ത ആ​രാ​ധ​ക​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഏ​റ്റെ​ടു​ത്തു.

ഒ​രു​പോ​ലെ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് ഇ​രു​വ​രും സൗ​ത്ത് ഇ​ന്ത്യ​ന്‍ ഫാ​ഷ​ന്‍ അ​വാ​ര്‍​ഡ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

താ​ര​ദ​മ്പ​തി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നു കാ​ളി​ദാ​സും ത​രു​ണി​യും പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ വി​വാ​ഹം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും വാ​ര്‍​ത്ത പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​തു​മാ​യി കാ​ളി​ദാ​സോ, ത​രു​ണി​യോ ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച കു​ടും​ബ​ചി​ത്ര​വും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ചി​ത്ര​ത്തി​ല്‍ ത​രു​ണി​യും ഉ​ണ്ടാ​യി​രു​ന്നു.

ആ​രാ​ണ് ത​രു​ണി ക​ലിം​ഗ​രാ​യ​ര്‍? മോ​ഡ​ലും 2021-ലെ ​ലി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്പു​മാ​ണ് ത​രുണി. വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ബി​രു​ദ​ധാ​രി​ണി​യാ​ണ്.

ജ​യ​റാം-​പാ​ര്‍​വ​തി താ​ര​ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ കാ​ളി​ദാ​സ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​ണ് ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ‌

സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത എ​ന്‍റെ വീ​ട് അ​പ്പൂ​ന്‍റേം എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് 2003ലെ ​മി​ക​ച്ച ബാ​ല​ന​ട​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡും ദേ​ശീ​യ അ​വാ​ര്‍​ഡും കാ​ളി​ദാ​സ് ക​ര​സ്ഥ​മാ​ക്കി.

പൂ​മ​രം (2018) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്‌​തെ​ങ്കി​ലും ചി​ത്രം വിജയിക്കാതെ പോയ​തു തു​ട​ക്ക​ത്തി​ല്‍ത​ന്നെ കാ​ളി​ദാ​സി​നു തി​രി​ച്ച​ടി​യാ​യി.

ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പൂ​മ​രം. തു​ട​ര്‍​ന്ന്, അ​ര്‍​ജ​ന്‍റീ​ന ഫാ​ന്‍​സ് കാ​ട്ടൂ​ര്‍​ക്ക​ട​വ് ഉ​ള്‍​പ്പെ​ടെ ചി​ല സി​നി​മ​ക​ള്‍ ചെ​യ്‌​തെ​ങ്കി​ലും കാ​ളി​ദാ​സ് എ​ന്ന ന​ട​ൻ മ​ല​യാ​ള സി​നി​മ​യി​ല്‍ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Related posts

Leave a Comment