കണികണ്ടുണരാൻ കിട്ടില്ല..! ക്ഷീരകർഷക ർക്കു ഇരുട്ടടിയായി മിൽമ കാലിത്തീറ്റവില കൂട്ടി; ചിലവിനനുസരിച്ച് വിലയില്ലെങ്കിൽ ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ നിന്ന് പിൻമാറേണ്ടി വരും

cowമൂ​​​വാ​​​റ്റു​​​പു​​​ഴ: മി​​​ൽ​​​മ കാ​​​ലി​​​ത്തീ​​​റ്റ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു ക്ഷീ​​​രക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​രു​​​ട്ട​​​ടി​​​യാ​​​യി. മി​​​ൽ​​​മ​​​യു​​​ടെ 50 കി​​​ലോ​​​യു​​​ള്ള വി​​​വി​​​ധ​​​ ത​​​രം കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ളു​​​ടെ വി​​​ല​​​യി​​​ൽ 15 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്പാ​​​ദ​​​നച്ചെ​​​ല​​​വി​​​ന് അ​​​നു​​​സ​​​രി​​​ച്ച് പാ​​​ൽ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ കാ​​​ലി​​​ത്തീ​​​റ്റ വി​​​ല​​​യി​​​ൽ വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണുണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി​​​വ​​​ന്നി​​​രു​​​ന്ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ഇ​​​ത്ത​​​വ​​​ണ ഒ​​​രു മാ​​​സം മു​​​ന്പേ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ൽ​​​കു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മി​​​ൽ​​​മ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ക്ഷീ​​​ര​​​സം​​​ഘ​​​ത്തി​​​ൽ അ​​​ള​​​ക്കു​​​ന്ന ഓ​​​രോ ലി​​​റ്റ​​​ർ പാ​​​ലി​​​നും ര​​​ണ്ടു രൂ​​​പ വീ​​​ത​​​മാ​​​യി​​​രു​​​ന്നു ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. വേ​​​ന​​​ൽ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ക്കു​​​ന്ന ന​​​വം​​​ബ​​​ർ മു​​​ത​​​ൽ മേയ് വ​​​രെ​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മി​​​ൽ​​​മ ഇ​​​ൻ​​​സ​​​ന്‍റീ​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

പാ​​​ലി​​​ന്‍റെ വി​​​ല​​​യി​​​ൽ മു​​​ന്പ് വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ഗു​​​ണ​​​ഫ​​​ല​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു. പ്രാ​​​ഥ​​​മി​​​ക ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ അ​​​ള​​​ക്കു​​​ന്ന ഒ​​​രു ലി​​​റ്റ​​​ർ പാ​​​ലി​​​ന് ശ​​​രാ​​​ശ​​​രി 30 മു​​​ത​​​ൽ 32 രൂ​​​പ വ​​​രെ മാ​​​ത്ര​​​മാ​​​ണ് ഓ​​​രോ ക​​​ർ​​​ഷ​​​ക​​​നും ല​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മി​​​ൽ​​​മ​​​യു​​​ടെ പാ​​​യ്ക്ക​​​റ്റ് പാ​​​ലി​​​ന് 42 മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ല​​​യെ​​​ന്ന​​​തും ഇ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യ്ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

പു​​​തു​​​ക്കി​​​യ വി​​​ല അ​​​നു​​​സ​​​രി​​​ച്ച് മി​​​ൽ​​​മ​​​യു​​​ടെ ഗോ​​​മ​​​തി റി​​​ച്ച് കാ​​​ലി​​​ത്തീ​​​റ്റ 50 കി​​​ലോ​​​യ്ക്ക് 1,025 രൂ​​​പ​​​യും ഗോ​​​മ​​​തി ഗോ​​​ൾ​​​ഡി​​​ന് 1,115 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. പ്ര​​​ധാ​​​ന കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട്ടം തി​​​രി​​​യു​​​ന്ന ഭൂ​​​രി​​​ഭാ​​​ഗം ക​​​ർ​​​ഷ​​​ക​​​രും നി​​​ത്യ​​​ച്ചെല​​​വി​​​നു​​​ള്ള തു​​​ക ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​തു ക്ഷീ​​​രമേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു. ഉ​​​ത്പാ​​​ദ​​​നച്ചെ​​​ല​​​വി​​​ന് അ​​​നു​​​സ​​​രി​​​ച്ച് വി​​​ല ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​ന്ന​​​ത് ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു പി​​​ന്മാ​​​റാ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കും.

Related posts