നിങ്ങൾ ഇവരെ അറിയുമോ..! പട്ടാപ്പകൽ ബൈ​ക്കി​ലെ​ത്തി വീട്ടമ്മയുടെ മാ​ല​ക​വ​ർ​ന്ന സം​ഘ​ത്തി​ന്‍റെ കാമ​റ ദൃ​ശ്യം ല​ഭി​ച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

KALLAN-BIKEകു​റ​വി​ല​ങ്ങാ​ട്: കാ​ൽ​ന​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ന്‍റെ കാ​മ​റ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു.  ന​സ്ര​ത്ത്ഹി​ൽ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ ലൂ​ക്കാ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ലൂ​ക്കാ (89)യു​ടെ മൂ​ന്ന​ര​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടം​ഗ​സം​ഘം ബൈ​ക്കി​ൽ യാ​ത്ര​ന​ട​ത്തു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കു​റ​വി​ല​ങ്ങാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ൽ ന​സ്ര​ത്ത്ഹി​ൽ സ്കൂ​ൾ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ള്ള​ത്.

ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ ന​സ്ര​ത്ത്ഹി​ൽ ഭാ​ഗ​ത്ത് പെ​രു​കി​ലം​കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ക​വ​ർ​ച്ച. പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ ഏ​ലി​ക്കു​ട്ടി മ​രു​ന്നു​വാ​ങ്ങി​യ​ശേ​ഷം തോ​ട്ടു​വാ​യി​ൽ നി​ന്ന് ബ​സി​ലാ​ണ് ന​സ്ര​ത്ത്ഹി​ല്ലി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പെ​രു​കി​ലം​കാ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ടാ​റിം​ഗി​നാ​യി മെ​റ്റ​ൽ വി​രി​ച്ചി​ട്ടു​ള്ള പെ​രു​കി​ലം​കാ​ട്-​പു​ത്ത​ൻ​ക​ണ്ടം റോ​ഡി​ലൂ​ടെ  ബൈ​ക്കി​ൽ ഏ​ലി​ക്കു​ട്ടി​യെ മ​റി​ക​ട​ന്ന് പോ​യി.

ഇ​തി​നു​ശേ​ഷം ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങി പി​റ​കേ​ട്ട് ന​ട​ന്ന് ഏ​ലി​ക്കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ​ശേ​ഷം അ​ടു​ത്ത​ദി​വ​സം ടാ​റിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. വീ​ണ്ടും ന​ട​ന്നു​നീ​ങ്ങി​യ ശേ​ഷം ബൈ​ക്കി​ലെ​ത്തി ഏ​ലി​ക്കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​ലി​ക്കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​ടു​ത്തു​രു​ത്തി സി​ഐ കെ.​പി ടോം​സ​ണ്‍, കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ കെ.​എ​സ് ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts